ചില്ല് എന്‍കോഡിങ്ങിനു ശേഷം മുന്‍പുണ്ടായിരുന്ന ഉള്ളടക്കത്തിന് എന്തു സംഭവിക്കും?
കുറച്ചുകാലം അതൊക്കെ വായിക്കാം. പിന്നീട് അതിനുള്ള മരുന്ന് ഞങ്ങള്‍ തരുന്നതാണ്.
എന്താണ് ആ മരുന്ന്? അതിന് ബോട്ട് എന്നു പറയും. അത് intelligent ആയതുകൊണ്ട് ZWJനെ തെരെഞ്ഞുപിടിച്ച് തുരത്തും. പകരം എന്‍കോഡ് ചെയ്ത ചില്ലുകള്‍ നിരത്തും.
അപ്പോള്‍ ZWNJ എന്നു പറയുന്ന സാധനത്തേയോ? ഹഹ. അതിനെയെല്ലാം ഞങ്ങളുടെ വളരെ സ്മാര്‍ട്ട് ആയ അപ്ലിക്കേഷന്‍സ് പണ്ടേ നാടുകടത്തിയില്ലേ. Wow! ഇത് അത്ഭുതകരമായി തോന്നുന്നില്ല?
അതേയതേ. പക്ഷേ ഈ ബോട്ടുകളെയെല്ലാം ഇങ്ങനെ നിരങ്ങാന്‍ അനുവദിക്കാമോ? അവ മേധാശക്തിയുള്ളവയല്ലേ? തീര്‍ച്ചയായും. ഇവ യാതൊരു കഴപ്പവും ഉണ്ടാക്കില്ല. ഞാന്‍ ഗ്യാരണ്ടി.
ഗ്യാരണ്ടി അവിടെ നില്ക്കട്ടെ. ഇവയെയെല്ലാം ഒഴിവാക്കുന്നതുകൊണ്ട് എന്തു വിശേഷമാണ് ഉണ്ടാവുക? ഇവ
അദൃശ്യമായി നിന്ന് കൂട്ടക്ഷരങ്ങളെ ചേര്‍ക്കുകയും പിരിക്കുകയും ആണ്
ചെയ്യുന്നത്. ഇനി നിങ്ങള്‍ അങ്ങനെ അവയെ പിരിക്കേണ്ട. അല്ലെങ്കില്‍ തന്നെ
അക്ഷരങ്ങളെ പിരിക്കാന്‍ നിങ്ങളാര്? പിരിക്കുകയും ചേര്‍ക്കുകയും
ചെയ്യുന്നത് ദൈവമാണ് എന്നൊക്കെ പറയുന്ന കേട്ടിട്ടില്ലേ? അതു പോലെ ഞങ്ങളുടെ
വളരെ സ്മാര്‍ട്ട് ആയ അപ്ലിക്കേഷനുകളും ഫോണ്ടുകളും അത്തരം കാര്യങ്ങള്‍
നോക്കിക്കോളും.
പക്ഷേ, എഴുതുന്ന ആള്‍ക്ക് അവിടെ കാര്യമില്ലേ? അദൃശ്യമായി നിന്ന് കൂട്ടക്ഷരങ്ങളെ ചേര്‍ക്കുകയും പിരിക്കുകയും ആണ്
ചെയ്യുന്നത്. ഇനി നിങ്ങള്‍ അങ്ങനെ അവയെ പിരിക്കേണ്ട. അല്ലെങ്കില്‍ തന്നെ
അക്ഷരങ്ങളെ പിരിക്കാന്‍ നിങ്ങളാര്? പിരിക്കുകയും ചേര്‍ക്കുകയും
ചെയ്യുന്നത് ദൈവമാണ് എന്നൊക്കെ പറയുന്ന കേട്ടിട്ടില്ലേ? അതു പോലെ ഞങ്ങളുടെ
വളരെ സ്മാര്‍ട്ട് ആയ അപ്ലിക്കേഷനുകളും ഫോണ്ടുകളും അത്തരം കാര്യങ്ങള്‍
നോക്കിക്കോളും.
നിങ്ങള്‍ തീരെ intelligent അല്ല. ഉണ്ടല്ലോ.
നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും എഴുതാം. പേനകൊണ്ടോ മറ്റോ എഴുതി
സൂക്ഷിച്ചു വെച്ചുകൊള്ളൂ. പക്ഷെ യൂണിക്കോഡ് നിയമങ്ങള്‍ കര്‍ശനമായി പലിച്ചേ
നിങ്ങള്‍ക്ക് ഇവയെ UTF ആയി സൂക്ഷിക്കാനാവൂ.
ശരി ശരി. ഇനി സ്പെല്ലിങ്ങിനെപ്പറ്റി ചില സംശയങ്ങള്‍ ഉണ്ട്. നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും എഴുതാം. പേനകൊണ്ടോ മറ്റോ എഴുതി
സൂക്ഷിച്ചു വെച്ചുകൊള്ളൂ. പക്ഷെ യൂണിക്കോഡ് നിയമങ്ങള്‍ കര്‍ശനമായി പലിച്ചേ
നിങ്ങള്‍ക്ക് ഇവയെ UTF ആയി സൂക്ഷിക്കാനാവൂ.
സ്പെല്ലിങ്ങിന്റെ കാര്യങ്ങള്‍ അടുത്ത ഭാഗത്തില്‍ പറയാം.
നന്ദി. നിങ്ങള്‍ക്ക് നല്ല നമസ്കാരം.
തുടരും...
19 comments:
കഷ്ടം സുറുമേ,
എത്രകാലമായി നാം ഇങ്ങനെ സ്വന്തം വ്രണങ്ങള്‍ കുത്തി മാന്തി ചലം മാത്രമൊഴുകുന്ന കണ്ടെന്റ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു?
ഈയൊരൊറ്റ കാരണം കൊണ്ടാണ് അധികം കണ്ടെന്റ് ഉണ്ടാവുന്നതിനു മുന്‍പ് തന്നെ നമുക്ക് ഈ അടിപിടി നിര്‍ത്തി, വെള്ളം കലക്കാതെ, ആളുകളെ സ്വന്തം മൂഢബുദ്ധി അടിച്ചേല്‍പ്പിക്കാതെ, മഞ്ഞക്കണ്ണാടകളൊക്കെ ഊരിവെച്ച്, കാര്യങ്ങള്‍ ശരിക്കും പഠിച്ച് മനസ്സിലാക്കി, കണ്ടെന്റിനുള്ളത് കണ്ടെന്റിനും ആപ്ലിക്കേഷനുള്ളത് ആപ്ലിക്കേഷനും ഭാഗം വെച്ചുകൊടുത്ത് , സ്വസ്ഥമായിരുന്ന്, എന്നിട്ടുമാത്രം വല്ല്ല കഴമ്പുമുള്ള കണ്ടെന്റുമുണ്ടാക്കാം എന്നു് ഇത്രയും കാലം ഇവിടെല്ല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്.
കണ്ട്രോള്‍ ക്യാരക്റ്ററുകള്‍ എന്ന പുറമ്പോക്കുസാധനങ്ങള്‍ക്ക് പട്ടയം കൊടുത്തേ അടങ്ങൂ എന്നു കരുതുന്നവര്‍ എന്തു കണ്ടെന്റാണ് ഇതുവരെ ഉണ്ടാക്കിയത്? അവര്‍ ആരും ഇതുവരെ കാണാത്ത,അറിയാത്ത, ആപ്ലിക്കേഷനുക്കള്‍ തിരുത്താന്‍ നടക്കുകയായിരുന്നില്ലേ ഇതുവരെ? ഇനി അങ്ങനെയല്ലെങ്കില്‍, ആ കണ്ടെന്റുകളൊക്കെ എവിടെ എന്നൊന്നു കാണിച്ചുതരൂ എന്നെപ്പോലെയുള്ള നിരക്ഷരകുക്ഷികള്‍ക്ക്. ഇത്തരം പരിഭ്രാന്തിപ്പിച്ചുകള്‍ക്കു പകരം അവയെക്കുറിച്ചാവട്ടെ ഈ പോസ്റ്റുകള്‍.
വിശ്വപ്രഭ, ആ നോണുകളുടെ കാര്യത്തിലും ഒരു തീരുമാനം പറഞ്ഞിട്ടു് പോകൂ, പ്ലീസ്.
പഴുപ്പില്‍ കുത്തിയാല്‍ ചലം വരും, അത് കുത്തിന്റെ കുഴപ്പമല്ല മുറിവിന്റെയാണ്. പിന്നെ എന്റെ അറിവു വച്ച്, ഇത്തരം വൃണങ്ങള്‍ കഴുകിക്കെട്ടുമ്പോള്‍ എല്ലാതും കെട്ടണം വെറും ആറെണ്ണം കെട്ടിയാല്‍ പ്പോര!
അല്ലാതെ മുറിവൈദ്യം കൊണ്ടു പഴുപ്പുമാറില്ല സുഹൃത്തുക്കളെ!
കണ്ട്രോള്‍ ക്യാരക്റ്ററുകള്‍ എന്ന പുറമ്പോക്കുസാധനങ്ങള്‍ക്ക് പട്ടയം കൊടുക്കാനുള്ള എല്‍ എ കമ്മറ്റിയാണു് പീയാര്‍ 104. ഐഡന്റിഫയര്‍ ആവശ്യങ്ങള്‍ക്കും മറ്റുമാണു് അതു് നല്‍കാനാലോചിക്കുന്നതത്രേ.
ഗൂഗിള്‍ സേര്‍ച്ച് ഇപ്പോള്‍ ജോയ്നറുകള്‍ ഒഴിവാക്കുന്നില്ലല്ലോ! ഒന്നു് ഫയര്‍ഫോക്സ് സെര്‍ച്ച് ചെയ്യൂ !
ചില്ല് നല്ല വൃത്തിയില്‍ കാണുന്നുണ്ട്
വിശ്വപ്രഭ: "കണ്ട്രോള്‍ ക്യാരക്റ്ററുകള്‍ എന്ന പുറമ്പോക്കുസാധനങ്ങള്‍ക്ക് പട്ടയം കൊടുത്തേ അടങ്ങൂ എന്നു കരുതുന്നവര്‍ എന്തു കണ്ടെന്റാണ് ഇതുവരെ ഉണ്ടാക്കിയത്?"
കണ്ടന്റ് ഉണ്ടാക്കുന്നതല്ല;ഉണ്ടാവുന്നതാണ്.അപ്പോള്‍ അതിന് മേന്മയും ആര്‍ജവവും ഉണ്ടാകും.അതിന് എഴുതുന്നതിന്റെ അനന്യസ്വഭാവം സംരക്ഷിച്ച് മലയാളം ഉപയോഗിക്കുവാനുള്ള സൌകര്യം ഉണ്ടായാല്‍ മാത്രം മതി.
ഞങ്ങള്‍ കുറെ കണ്ടന്റ് ഉണ്ടാക്കി.അതുകൊണ്ട് ഇനി നിങ്ങള്‍ കണ്ടന്റ് ഉണ്ടാക്ക്,കാണട്ടെ എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല.ലോബീയിങ്ങ് വഴിയുണ്ടാക്കേണ്ടവയല്ല ഇതൊന്നും.അത് ശീലിച്ചതുകൊണ്ടാകാം ഇതൊക്കെ തോന്നുന്നത്.
യൂണിക്കോഡ് മലയാളം ശരിയായി കാണിക്കുവാന്‍ ഇപ്പോള്‍ (നോണ്)ജോയ്നറുകള്‍ ആവശ്യമാണ്.ആണവചില്ലുകൊണ്ട് ഇതു തീരാന്‍ പോകുന്നില്ല.ഗവേഷണം ചെയ്ത് കണ്ടെത്തിയ കുറച്ചു വാക്കുകള്‍ ചേര്‍ത്തെഴുതുമ്പോള്‍, പദഛേദം കൊണ്ടുള്ള പ്രശ്നം മാത്രമാണ് ഇതുകൊണ്ട് തീരുന്നത്(അതു തന്നെ ZWNJന്റെ കാര്യത്തില്‍ നിലനില്ക്കുന്നുമുണ്ട്);അതു കൊണ്ടുണ്ടാകുന്ന വിപത്തുകള്‍ ദൂരവ്യാപകവും.
എന്താണ് ZWJ,ZWNJ എന്ന് ബ്ലോഗുകളില്‍ കുറെകാലമായി യൂണിക്കോഡ് സമ്പ്രദായത്തില്‍ എഴുതിക്കോണ്ടിരിക്കുന്നവര്‍ തന്നെ ചോദിക്കുന്നു.അപ്പോള്‍ ഈ രംഗത്ത് ഇതു വരെ കടന്നു വരാത്തവരുടെ കാര്യം ആലോചിച്ചു നോക്കൂ.
ജനാധിപത്യവിരുദ്ധമായി,ചില ബ്യൂറോക്രാറ്റുകളെ കൂട്ടുപിടിച്ച് ആണവചില്ല് നടപ്പാക്കാന്‍ കഴിഞ്ഞേക്കാം.അതിനെതിരെ പ്രതികരിക്കുന്നത് മോശം കണ്ടന്റ്(അതിനുപയോഗിച്ച പ്രയോഗം താങ്കളുടെ സവിശേഷ ഭാഷാശൈലിയാണെന്നു കരുതുന്നു) ആണ് സൃഷ്ടിക്കുന്നത് എന്നു പറയുന്നത് വിമര്‍ശനത്തോടുള്ള താങ്കളുടെ മനോഭാവത്തെ സൂചിപ്പിക്കുന്നു.
സാങ്കേതികമായി പത്തു പൈസയുടെ വിവരമില്ലെങ്കിലും, കുറേക്കാലമായി ഈ വിഷയത്തില്‍ എവിടെ ഒരു ചര്‍ച്ച കണ്ടാലും താത്‌പര്യത്തോടെ പിന്തുടര്‍ന്നു പോരുന്ന ഒരാള്‍ എന്ന നിലയില്‍, എല്ലാവരോടും ഉള്ള ബഹുമാനം നിലനിര്‍ത്തി കൊണ്ടു തന്നെ പറയട്ടേ.
ഈ കാര്യത്തില്‍ ചര്‍ച്ച ചെയ്ത് ഒരു പൊതുസമ്മതിയില്‍ എത്താനുള്ള ആര്‍ജ്ജവമോ, ആത്‌മാര്‍ത്ഥതയോ, പ്രതിപക്ഷ ബഹുമാനമോ ഈ സാങ്കേതിക വിദഗ്ദര്‍ക്കാര്‍ക്കുമില്ല. എല്ലാരും പിടിച്ച മുയലിന് മൂന്നും നാലും കൊമ്പുകളാണ്. You all deserve a steam rolling decision from some bureaucrats. അതു മലയാളത്തിന് നല്ലതായാലും, അല്ലെങ്കിലും.
ഹ ഹ.. കണ്ണൂസേട്ടാ കൊട് കൈ.
യൂണിക്കോഡിന് ചില്ല് വേണോ ഫൈബര്‍ ഗ്ലാസ് വേണോ എന്ന് ഇപ്പോഴും തീരുമാനമായിട്ടില്ല അല്ല്യോ? :-)
(എന്നെ കണ്ടാല്‍ ഒരു അഭിമാനി ലുക്കുണ്ടോ?) ;)
ഇതൊക്കെ പറയുന്നതു് ആരേയും എതിര്‍ക്കാനൊന്നുമല്ല.
"നേരത്തേ പറഞ്ഞൂടായിരുന്നോ" എന്ന ചോദ്യം പിന്നീടു് ഉണ്ടാവാതിരിക്കാനാണു്.
അറിയാവുന്ന കാര്യങ്ങള്‍ പങ്ക് വയ്ക്കുക, സംശയങ്ങള്‍ ചോദിക്കുക , ഇതൊന്നും "വാദങ്ങ"ളല്ല.
ഉത്തരം മുട്ടുമ്പോഴാണു് കൊഞ്ഞനം കുത്തേണ്ടിവരുന്നതു്.
കൂടുതല്‍ അറിവു് പകരുന്നവരോടു് നന്ദി പറയുക എന്നതാണു് എന്റെ രീതി.
പിന്നെ ഭാഷാശാസ്ത്രജ്ഞനും എഴുത്തുകാരനും ഒന്നുമല്ലാത്തതു്കൊണ്ടു് ചില പ്രയോഗങ്ങള്‍ ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണാജനകമായിട്ടുണ്ടു്. അതു് മനസ്സിലാക്കുമ്പോള്‍ തിരുത്താറുമുണ്ടു്.
ഈ ബ്ലോഗില്‍ നിന്നും എന്തൊക്കെയോ പഠിച്ചു. അതിനു നന്ദി.
നല്ല ഒരു ചര്‍ച്ച ഇവിടെ നടന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. കുറച്ചു കൂടി കാര്യങ്ങള്‍ മനസ്സിലാക്കാമായിരുന്നു.
യൂണിക്കോഡ് മലയാളത്തില്‍ ഇപ്പോള്‍ നിലനില്ക്കുന്നതും അലോസരമുണ്ടാക്കുന്നതുമായ എന്തെല്ലാം പ്രശ്നങ്ങളാണ് സാധാരണ ഒരു ബ്ലോഗര്‍ അല്ലെങ്കില്‍ കണ്ടന്റ് നിര്‍മ്മിക്കുന്ന ആള്‍ അഭിമുഖീകരിക്കുന്നതെന്ന് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ മാത്രം(പറഞ്ഞുകേട്ടവയല്ല) വ്യക്തമാക്കിയാല്‍ നന്നായിരുന്നു.
"ര" യുടെയും "റ" യുടെയും ചില്ല് ര്‍ ആണെങ്കില്‍
എന്തുകൊണ്ടു കാറ് എന്നെഴുതുമ്പോള്‍ അവസാനം ര്‍ വരുന്നില്ല.
ഇനിയുമുണ്ട് ഒരുപാടു സംശയങ്ങള്‍.
ഈ കമന്റില്‍ പറഞ്ഞിട്ടുണ്ട്.
'ര്‍' കിട്ടുന്നതിന് 'ര' തന്നെയാണ് ഉപയോഗിക്കേണ്ടത്.
മലയാളത്തില്‍ എഴുതുന്നതും ഉച്ചരിക്കുന്നതും തമ്മില്‍ പരസ്പരബന്ധം ഉണ്ടെങ്കിലും അതിന് അപൂര്‍വ്വം exceptionsഉം ഉണ്ട്.
നമ്മള്‍ സാധാരണഗതിയില്‍ സ്ഥലനാമങ്ങളും മറ്റും മലയാളത്തിലെഴുതാറുണ്ടല്ലോ . ഉദാഹരണത്തിനു് തെഹ്രി അണക്കെട്ട് എന്നെഴുതാന്‍ നോണ്‍ജോയ്നര്‍ ആവശ്യമാണു്. ഈ വാക്കു് എന്റെ കണ്ടുപിടുത്തമല്ല. പത്രത്തിലും മറ്റും കണ്ടു് മനസ്സിലാക്കിയതാണു്.
ഈ നോണ്‍ജോയ്നര്‍ മാറ്റിയാലതു് തെഹ്രി അണക്കെട്ട് എന്നാവും. എന്നാലോ നോണ്‍ജോയ്നര്‍ മാറ്റി ഒരു പരിഹാരവും ആര്‍ക്കും നിര്‍ദ്ദേശിക്കാനുമില്ല. അപ്പോള്‍ ജോയ്നറുകള്‍ മാത്രം മാറ്റി ആണവചില്ലുകള്‍ പ്രതിഷ്ഠിക്കുന്നതിലെ യുക്തിയെന്താണു് ? ഗുണത്തേക്കാളേറെ ദോഷമാണിവ ഉണ്ടാക്കുക എന്നു് പലരും മുന്നറിയിപ്പ് നല്‍കിയിട്ടും.
സംശയങ്ങള്‍ ചോദിച്ചാല്‍ "നീ മറ്റേ പാര്‍ട്ടിയല്ലേ" എന്നാണു് മറുചോദ്യം !
കൈപ്പള്ളീ, ചോദ്യം ഒന്നു കൂടി വിശദീകരിക്കാമോ മനസ്സിലായില്ല. ഇതേ പറ്റി ഇവിടെ പറഞ്ഞിട്ടുണ്ട്.
“സംശയങ്ങള്‍ ചോദിച്ചാല്‍ "നീ മറ്റേ പാര്‍ട്ടിയല്ലേ" എന്നാണു് മറുചോദ്യം !“
ഞാനങ്ങനെ പറഞ്ഞിട്ടില്ല. ബൈദബൈ, ആരാണങ്ങനെ പറഞ്ഞത്? ഒന്നറിഞ്ഞിരിക്കാനാണ്.
ഞാനങ്ങനെ പറഞ്ഞിട്ടില്ല. ബൈദബൈ, ആരാണങ്ങനെ പറഞ്ഞത്? ഒന്നറിഞ്ഞിരിക്കാനാണ്.
താങ്കളങ്ങനെ പറഞ്ഞിട്ടില്ല. പറയുകയുമില്ല എന്നു് ഞാന്‍ കരുതുന്നു.
ബൂലോഗക്ലബിലെ ചര്‍ച്ച നോക്കിയാല്‍ കാണാം ആരാണങ്ങനെ പറഞ്ഞതെന്നു്.
ഞാനെഴുതുന്നതെല്ലാം താങ്കളെ മാത്രം ഉദ്ദേശിച്ചാണെന്ന ധാരണ അനാവശ്യമാണു്. വ്യക്തികളെയല്ല ഞാന്‍ ലക്ഷ്യമാക്കുന്നതു്, നിലപാടുകളെയാണു്.
ചില്ലുകള്‍ക്കു് മാത്രമായി ഇവിടെ എന്തു് പ്രശ്നമാണുള്ളതെന്നു് ആ ചോദ്യോത്തരപംക്തി വായിച്ചിട്ടും മനസ്സിലായില്ല.
ഈശ്വരന്‍ എന്നെഴുതാന്‍ ഈശ്വരന്‍(ജോ) എന്നെഴുതേണ്ടിവരുന്നതില്‍ എനിക്കു് ബുദ്ധിമുട്ടു് തോന്നാറുണ്ട്. പക്ഷെ കമ്പ്യൂട്ടര്‍ കീ ലേയൌട്ടില്‍ കീകളുടെ എണ്ണം കുറയ്ക്കാനും ഒരു ഇന്‍ഡിക് കൂട്ടായ്മ സൃഷ്ടിക്കാനും വേണ്ടി വന്ന വിട്ടുവീഴ്ചയായാണു് ഞാനതിനെ മനസ്സിലാക്കുന്നതു്. അതുകൊണ്ടു്തന്നെയാണു് ര യാണു് ബേസ് എന്നു് പറയുന്നതും. അതില്‍ കറക്റ്റ്നസ് വയലേഷന്‍ ആരോപിക്കുന്നതില്‍ അര്‍ത്ഥമില്ല.
ജോയ്നറുകള്‍ക്കും ഇപ്പഴുള്ള സ്റ്റാറ്റസ് വെച്ചു് തന്നെ ഗൂഗിള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ "ര്‍" വൃത്തിയായി കാണുന്നുണ്ട്. മറ്റു ചില്ലുകള്‍ കൂടി ശരിയാക്കിക്കിട്ടിയിരുന്നെങ്കില്‍ ആണവചില്ലിന്റെ പ്രശ്നം ജീമെയിലില്‍ മാത്രമായി ഒതുങ്ങിയേനേ
കൈപ്പള്ളിക്ക്:
'राष्ट्र', 'രാഷ്ട്രം' എന്നിവയെടുക്കുക.ഹിന്ദിയില്‍ 'രാഷ്ട്റ്' എന്നും മലയാളത്തില്‍ 'രാഷ്ട്റം' എന്നും ഇവയെ വായിക്കുന്നു.ഹിന്ദിയില്‍ 'റ' പ്രയോഗത്തിലില്ല;പിരിച്ചെഴുതുന്ന പതിവുമില്ല.മലയാളത്തിന് ദ്രാവിഡത്തില്‍ നിന്നു കിട്ടിയ 'റ'ഉണ്ട്.അതുകൊണ്ട് 'രാഷ്ട്റം' എന്ന് എഴുതിക്കാണിക്കാന്‍ കഴിയുന്നു.എന്നുവെച്ച് 'രാഷ്ട്രം'ത്തിലെ രേഫം റകാരമാണ് എന്നു കരുതുക വയ്യ.ചേരുന്ന വ്യഞ്ജനത്തിന്റെ സ്വഭാവമനുസരിച്ച് രേഫം റകാരമായി മാറുന്നത് സാധാരണമാണ്.തമിഴ് പോലെ പിരിച്ചഴുതുന്ന സമ്പ്രദായമാണ് സ്വീകരിക്കുന്നതെങ്കില്‍ മാത്രമേ അവയെ വേര്‍തിരിച്ച് കാണിക്കേണ്ടതുള്ളു.അതുകൊണ്ടു തന്നെയാണ് ടൈപ്‌റൈറ്റര്‍ ലിപി മാതൃകയാക്കുന്നു എന്ന് ആരോപണം ഉന്നയിച്ചത്.
'ര്‍'ഉച്ചരിക്കുമ്പോള്‍ 'ര'യുടെ ചില്ലായി ഉച്ചരിക്കുന്നതിനേക്കാള്‍ എളുപ്പമാണ് 'റ'യുടെ എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ ഉച്ചരിക്കുന്നത്.
'കേരളപാണിനീയത്തില്‍'(NBS,1991,pp.106,പീഠിക 39) പറയുന്നത് ഇങ്ങനെ:
"കരയും കറയും കരിയും കറിയും ഒന്നായിപ്പോകാതിരിക്കാന്‍ ര റ-കളെ വേര്‍തിരിച്ചുവെങ്കിലും സ്വരം ചേര്‍ന്ന് അക്ഷരമാകുന്ന ദിക്കുകളിലേ ഈ ഭേദം അനുഷ്ഠിക്കാറുള്ളൂ;കൂട്ടക്ഷരങ്ങളില്‍ പൂര്‍വ്വഭാഗമായോ ഉത്തരഭാഗമായോ നിന്നാല്‍ ചിഹ്നഭേദമില്ല."
പൂര്‍വ്വഭാഗത്തില്‍ ഗോപീരേഫത്തിനു പകരമായി ഇപ്പോള്‍ സര്‍വ്വസാധാരണയായി ഉപയോഗിക്കുന്നത് 'ര്‍' ആണ്.ഉദാ: വാ ര്‍ത്ത, ച ര്‍ക്ക.
'കേരളപാണിനീയത്തില്‍'(NBS,1991,pp.120,പീഠിക 41) അന്ത്യരേഫം റകാരമായി മാറുന്നതിന് ഉദാഹരണങ്ങള്‍ പറയുന്നുണ്ട്:
"താര് = താര്‍; തേര് = തേര്‍; അവര് = അവര്‍" എന്നിങ്ങനെ.
അങ്ങനെ 'car' എന്നത് 'കാര്‍' എന്നുതന്നെ എഴുതുന്നു.സംവൃതമായി പറയണമെങ്കില്‍ 'കാറു്' എന്നും.വര്‍ണ്ണങ്ങള്‍ പലതും അവയുടെയും, സമീപസ്ഥങ്ങളുടേയും സ്വഭാവങ്ങള്‍ അനുസരിച്ച് മാറുന്നതെല്ലാം ഭാഷയില്‍ സാധാരണ സംഭവിക്കുന്നതാണ്.
"കരയും കറയും കരിയും കറിയും ഒന്നായിപ്പോകാതിരിക്കാന്‍ ര റ-കളെ വേര്‍തിരിച്ചുവെങ്കിലും സ്വരം ചേര്‍ന്ന് അക്ഷരമാകുന്ന ദിക്കുകളിലേ ഈ ഭേദം അനുഷ്ഠിക്കാറുള്ളൂ;കൂട്ടക്ഷരങ്ങളില്‍ പൂര്‍വ്വഭാഗമായോ ഉത്തരഭാഗമായോ നിന്നാല്‍ ചിഹ്നഭേദമില്ല."
ഇതൊക്കെ അറിയുന്നവരാണോ പോളിവാലന്‍സി തിയറിയും കറക്റ്റ്നസ് വയലേഷനുമൊക്കെയായി നടക്കുന്നതു് !
'കേരളപാണിനീയ'ത്തെ ആധികാരികമായി കാണുന്നില്ല എന്നു തന്നെ സങ്കല്പിക്കുക.'ര/റ' യുടെ അതേ കാര്യം തന്നെയല്ലേ RA signന്റെ കാര്യത്തില്‍ വരുന്നത്.സൂത്രത്തില്‍ ആണവചില്ലിന്റെ കാര്യത്തില്‍ കാണിക്കുന്ന ഔത്സുക്യം എന്തേ അക്കാര്യത്തില്‍ കാണുന്നില്ല.ഈ 'ഹൈഡ് ആക്ട്' അതിനും ബാധകമാക്കിക്കൂടേ? കൂടുതല്‍ കണ്ടന്റ് ഉണ്ടാകുന്നതിന് മുന്‍പ്.കണ്ടന്റ് പുലികള്‍ക്കും സമാധാനമായേനേ.
ആണവചില്ലും ഹൈഡ് ആക്ടും!!!
Post a Comment