Saturday, September 08, 2007

കാല്, ചെരിപ്പു്, ചില്ലു്

കാലില്‍ ആകെ അഞ്ചു വിരലുകള്‍
ഒരു വിരല്‍ വലുത്,
കണ്ടാല്‍ രണ്ടുചേര്‍ന്നൊന്നായപോലെ
ഈ വൃത്തികേട് ഞാനെങ്ങനെ മാറ്റും, ശിവനേ!

മാറ്റി ഞാന്‍ മാറ്റി, അവയെ.
ഒന്നാന്തരമൊരു ഷൂ വാങ്ങിക്കേറ്റി
ഒന്നായ്‌മറച്ചൂ ഞാനവയെ.
ഹായ്! ഇപ്പോഴെന്തു ഭംഗി കാണാന്‍!

'ര്‍' ചില്ല്, രേഫത്തിനും റകാരത്തിനും ഉപയോഗിക്കുന്നു എന്ന് പറഞ്ഞാണ് ആണവചില്ലുവാദികള്‍ അതിനെ ഒരു കോഡ് പോയിന്റില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ പറയുന്ന ന്യായം Ambivalence ആണെന്ന്.

അപ്പോള്‍ സോര്‍ട്ടിങ്ങിലോ? അവിടെ അതേ Ambivalence വെച്ച് 'ര്‍'നെ എവിടെ ഉറപ്പിക്കും?

അതായത് തല്ക്കാലം ഇത് കാര്‍പ്പറ്റിനടിയിലേയ്ക്ക് തള്ളുക. സോര്‍ട്ടിങ്ങിന് ആരെങ്കിലും പൊക്കിനോക്കുമ്പോള്‍ അവര്‍ നേരിട്ടോട്ടെ എന്നായിരിക്കും പിന്നെ പറയുന്ന ന്യായം.

3 comments:

Ralminov റാല്‍മിനോവ് said...

കോഡ്പോയന്റ് തരുന്നതു് മാത്രമാണു് നമ്മുടെ ജോലി.
ബാക്കിയൊക്കെ നിങ്ങളുടെ ജോലി.

ഭാഷയോ , അതെന്തു് സാധനം ? ഞങ്ങള്‍ എല്ലാം കോഡിലൂടെ കാണുന്നു. ഒരു റൂളുപയോഗിച്ചു് വേണം ആര്‍ഗ്യുമെന്റ്സ് നിരത്താന്‍. വെറുതെ പറഞ്ഞാല്‍ പോരാ, തെളിവു് വേണം, വെളിവില്ലെങ്കിലും കുഴപ്പമില്ല.

ഇവിടെ വിരലുകളും ചെരുപ്പും ഷൂവും കൊണ്ടുവരാന്‍ പാടില്ല. വെണ്ടര്‍ക്കെന്ത് ര ? അതിനാരെങ്കിലും മലയാളത്തില്‍ ര എഴുതുമോ ? സോര്‍ട്ടിങ്ങൊന്നും നമ്മുടെ തലവേദനയല്ല.

വെള്ളെഴുത്ത് said...

അഞ്ചു ചില്ല് അഞ്ചു വിരല്.. ചേര്‍ന്നു വൃത്തികേടായവിര്‍ല് ര് റ്‌ ചില്ലു കന്‍ഫ്യൂഷന്‍.. കൊള്ളാം...സമകാലിക സാങ്കേതിക പ്രശ്നങ്ങള്‍ കവിതയില്‍..!

സുറുമ || suruma said...

വെള്ളെഴുത്തേ,
പൊട്ടക്കവിത ശ്രദ്ധിച്ചൂവല്ലേ.ഗിമ്മിക്കിനുവേണ്ടി ചേര്‍ത്താണ്.അവിഹിതങ്ങളില്‍ വിഹരിക്കുന്ന മലായാള ബ്ലോഗുകളില്‍ പൊട്ടക്കവിതകള്‍ക്ക് പഞ്ഞമൊന്നുമില്ല.(ഇതിനെപ്പറ്റിയുള്ള വാദപ്രതിവാദം ഇവിടെ ഉദ്ദേശിക്കുന്നല്ല)

പ്രധാനപ്രശ്നം മലയാളലിപിയെ നാനാവിധമാക്കുന്ന കാര്യമാണ്.ഇപ്പോള്‍ യൂണിക്കേഡ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന അടിയന്തിരപ്രശ്നങ്ങള്‍(ഉണ്ടെങ്കില്‍) അവ ചര്‍ച്ചചെയ്യുകയാണെങ്കില്‍ നന്ന്.നേരത്തെ റാല്‍മിനോവ് പറഞ്ഞപോലെ 'നീ മറ്റേ ഗ്രൂപ്പാണല്ലേ' എന്നൊക്കെയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടിവരും എന്ന മുന്നറിയിപ്പും ഇതോടെ നല്‍കുന്നു.