Tuesday, September 04, 2007

യൂണിക്കോഡ് മലയാളവും പൈഡ്പൈപ്പറും - 3

ചില്ലുകളെപ്പറ്റി എന്റെ അഭിപ്രായം പറയട്ടെ. പ്രധാനപ്രശ്നം 'ര/റ'യുടെ ചില്ലിന്റെ കാര്യമല്ലേ? ('കര്‍ട്ടണ്‍ വാക്കു'കളുടെ കാര്യം ജോയ്നര്‍ കുരിശുകളെപ്പറ്റി പറയുമ്പോള്‍ പറയാം). രേഫവും
റകാരവും ചില്ലിന്റെ കാര്യത്തില്‍ മാത്രമല്ല സന്ദിഗ്ദത ഉണ്ടാക്കുന്നത്.
കൂട്ടക്ഷരങ്ങളില്‍ അവ മുന്‍പും പിന്‍പും വരുമ്പോഴും അവയെ എങ്ങനെ
സമീപിക്കണം എന്ന കാര്യത്തിലും വ്യക്തത ഉണ്ടാക്കേണ്ടതല്ലേ. കേരളപാണിനി
പറയുന്നതു പോലെ പിരിച്ചെഴുതുമ്പോള്‍ മാത്രം അവയെ വേറെയായി കണ്ടാല്‍
പോരേ. ഇതില്‍ 'ര ' ആണ് 'राष्ट्र' എന്നെല്ലാം എഴുതുമ്പോള്‍
ഉപയോഗിക്കുന്നത്. അതു തന്നെ മലയാളത്തിലും സ്വീകരിച്ചാല്‍ പോരേ.
പരിഹരിക്കുയാണെങ്കില്‍ ഇവരണ്ടും ഒരുമിച്ച് പരിഹരിക്കുന്നായിരിക്കും ഭംഗി.
ഇതിനെപ്പറ്റി ഞാന്‍ വിക്കിയില്‍ വിശദമായി ദാ അവിടെ പറഞ്ഞിട്ടുണ്ട്. കൂടാതെ മറ്റു ചില്ലുകളും പ്രശ്നമുണ്ടാക്കുന്നുണ്ട്.
അതു പറഞ്ഞപ്പോള്‍ വിക്കി. നിങ്ങള്‍ ആളു കൊള്ളാം! മറ്റു ചില്ല് എന്നു പറഞ്ഞപ്പോള്‍ 'ല്‍'ന്റെ കാര്യമാകും ഉദ്ദേശിച്ചത്.
അതെ. അതുമൊരു പ്രധാന പ്രശ്നമാണ്.
തകാരത്തിന്റയും കൂടി ചില്ലാണ് 'ല്‍' എങ്കില്‍ 'ക്യാ ബാത് ഹെ ഭായ്' എന്നത് 'ക്യാ ബാല്‍ ഹെ ഭായ്' ആകും. കാര്യം മുടിയാകും. കേരളപാണിനി
പറയുന്നത് ഇങ്ങനെ: "സംസ്കൃതത്തിലെ തകാരത്തെ സ്വരം പരമാകാതെ ഇരിക്കുമ്പേള്‍
ലകാരമായിട്ടാണ് ഭാഷയില്‍ ഉച്ചരിക്കുക പതിവ്. അതിനാലാണ് ലകാരചില്ലിന്റെ
ചിഹ്നം തകാരത്തില്‍ നിന്ന് ഉണ്ടായതായിട്ടു കാണുന്നത്"(NBS, 1991, pp. 115). ഇന്‍ഡിക് ലിസ്റ്റില്‍ ഒരു ചേച്ചി പറഞ്ഞത് 'ത' യുടേയും ചില്ലു കിട്ടാന്‍ വേണ്ടി Input Method ലെ സീക്വെന്‍സ് തേടി അലഞ്ഞു എന്നാണ്.('ത' + ചന്ദ്രക്കല + 'ധ' ടൈപ്‌ചെയ്തിട്ട് 'ഝ' കിട്ടുന്നില്ല എന്നു പറയാത്തത് ഭാഗ്യം!)
അവരുടെ വാദങ്ങള്‍ അംഗികരിക്കപ്പെട്ടു.
അതെ. ഇത്തരക്കാരുടെ വാക്കുളാണ് Unicode മുഖവിലയ്ക്കെടുക്കുന്നത്. അടുത്തത് ജോയ്നര്‍ കുരിശുകളെപ്പറ്റിയായാലോ?
ആവാം. നിങ്ങള്‍ക്ക് നല്ല നമസ്കാരം.

4 comments:

Ralminov റാല്‍മിനോവ് said...

റോഡിലെ (രോഡിലെ) കുണ്ടുംകുഴിയും മൂടാന്‍ കോടതി ഉത്തരവുള്ളതാണു്. ഓവര്‍ബ്രിഡ്ജ് പണിയാന്‍ ഇല്ലാതാനും. അതുകൊണ്ടു് തത്കാലം (തല്‍കാലം) ഞങ്ങള്‍ ചില്ലുകള്‍ കൊണ്ടു് കുണ്ഢുകള്‍ മൂഢട്ടെ. ഓവര്‍ബ്രിഡ്ജിന്റെ കാര്യം കേരളത്തിനു് സോണ്‍ (ജോണ്‍) കിട്ടുമ്പോള്‍ ആലോചിക്കാം.

ചില്ലിന്റെ ഉദ്ഘാടനമു (ഉല്‍ഘാടനം) എന്നു ?

Anonymous said...

ആണവ കരാറാണോ ആണവ ചില്ലാണോ ആദ്യം വരികയെന്ന് നോക്കാം.

Anonymous said...

നല്ല ലേഖനങ്ങള്‍ സുഹ്രുത്തേ.

Anonymous said...

:) കൊള്ളാം

malayalathil type cheyyumbol word verification cheyyunnathu krooram thanne.. :(