മലയാളികള്‍ എറ്റവും കൂടുതലായി ഉപയോഗപ്പെടുത്തുന്ന ബ്ലോഗിങ്ങ് പ്ലാറ്റ്ഫോം
ബ്ലോഗര്‍ ആണ്. അവരുടെ ഈ മെയില്‍ എക്കൌണ്ട് മിക്കതും ജീമെയിലില്‍ ആകാനും
ആണ് സാധ്യത. ജീമെയില്‍ ZWJനേയും ZWNJനേയും നിഷ്കരുണം തള്ളുന്ന കാര്യം
എവരും ശ്രദ്ധിച്ചിരിക്കുമെന്നും കരുതുന്നു. അറ്റോമിക്‍ ചില്ലുവാദികള്‍
ഇവരില്‍ പലരേയും പറഞ്ഞുധരിപ്പിച്ചിരിക്കുന്നത് ചില്ല് എന്‍കോഡിങ്ങ്
വന്നുകഴിഞ്ഞാല്‍ എല്ലാം ശരിയാകും എന്നാണ്. എന്നാല്‍ ZWNJ
തള്ളുന്നതുകൊണ്ടുള്ള പ്രശ്നം അതേപടി നിലനില്ക്കും എന്ന് ജീമെയില്‍
ഉപയോഗിക്കുന്നവര്‍ ഓര്‍ക്കുക. പേരുകള്‍ കൂടിക്കുഴയാതെ ശരിയായി
കാണിക്കുവാന്‍ ZWNJനെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
അപ്പോള്‍ ഏതു കാര്യത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്? ZWJനേയും ZWNJനേയും
ജീമെയില്‍ തള്ളുന്നത് ഒഴിവാക്കുന്നതിനാണോ അതോ ധൃതിപിടിച്ച് ചില്ല്
എന്‍കോഡിങ്ങ് നടപ്പാക്കുന്നതിനാണോ? ജീമെയില്‍ ഉപയോഗിക്കുന്നവര്‍ ദയവായി
ഉത്തരം നല്കുക.
ബ്ലോഗര്‍ ആണ്. അവരുടെ ഈ മെയില്‍ എക്കൌണ്ട് മിക്കതും ജീമെയിലില്‍ ആകാനും
ആണ് സാധ്യത. ജീമെയില്‍ ZWJനേയും ZWNJനേയും നിഷ്കരുണം തള്ളുന്ന കാര്യം
എവരും ശ്രദ്ധിച്ചിരിക്കുമെന്നും കരുതുന്നു. അറ്റോമിക്‍ ചില്ലുവാദികള്‍
ഇവരില്‍ പലരേയും പറഞ്ഞുധരിപ്പിച്ചിരിക്കുന്നത് ചില്ല് എന്‍കോഡിങ്ങ്
വന്നുകഴിഞ്ഞാല്‍ എല്ലാം ശരിയാകും എന്നാണ്. എന്നാല്‍ ZWNJ
തള്ളുന്നതുകൊണ്ടുള്ള പ്രശ്നം അതേപടി നിലനില്ക്കും എന്ന് ജീമെയില്‍
ഉപയോഗിക്കുന്നവര്‍ ഓര്‍ക്കുക. പേരുകള്‍ കൂടിക്കുഴയാതെ ശരിയായി
കാണിക്കുവാന്‍ ZWNJനെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
അപ്പോള്‍ ഏതു കാര്യത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്? ZWJനേയും ZWNJനേയും
ജീമെയില്‍ തള്ളുന്നത് ഒഴിവാക്കുന്നതിനാണോ അതോ ധൃതിപിടിച്ച് ചില്ല്
എന്‍കോഡിങ്ങ് നടപ്പാക്കുന്നതിനാണോ? ജീമെയില്‍ ഉപയോഗിക്കുന്നവര്‍ ദയവായി
ഉത്തരം നല്കുക.
34 comments:
ഇതൊരു ബഗ്ഗാണോ? വിശദവിവരങ്ങള്‍ തന്നാല്‍ ജീ-മെയില്‍ ടീമിനെ അറിയിക്കാം. ഉദാഹരണങ്ങള്‍ തരാമോ? എനിക്കു് ജീ-മെയില്‍, യാഹൂ മെയില്‍, ഹോട്ട്‌മെയില്‍ എന്നിവയും മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കും ഉണ്ടു്. (ബാക്കി ഉപയോഗിക്കുന്ന ഈ-മെയില്‍ പ്രോഗ്രാമിലൊന്നും യൂണിക്കോഡ് സപ്പോര്‍ട്ടില്ല. ഈമാക്സ് 22-ല്‍ ഉണ്ടെന്നു പറയുന്നു. ശ്രമിച്ചു നോക്കിയിട്ടില്ല.)
അതുപോലെ വേറേ എവിടെയൊക്കെ ഈ പ്രശ്നം ഉണ്ടു്?-ബ്രൌസറുകള്‍, മറ്റു സോഫ്റ്റ്വെയറുകള്‍ തുടങ്ങി. യൂണിക്കോഡ് സ്റ്റാന്റേര്‍ഡ് ഇതിനെപ്പറ്റി എന്തു പറയുന്നു?
ജീമെയിലിലെ ബഗ്ഗും (ബഗ്ഗാണെങ്കില്‍) ചില്ലു് എന്‍കോഡിംഗും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നതെന്തിനു്? ചില്ലു് എന്‍കോഡു ചെയ്യണമെന്നു കുറെക്കാലമായി വാദിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ ഇപ്പോള്‍ ഗൂഗിളിലാണെന്നു വെച്ചു്?
- ഗൂഗിളില്‍ ജോലി ചെയ്യുമ്പോഴും ഈമാക്സില്‍ വി. എം. ഉപയോഗിച്ചു കമ്പനി ഈ-മെയില്‍ വായിക്കുന്ന ഒരാള്‍.
എന്താ ഈ ZWJ, ZWNJ ? ഐറ്റി കിടാങ്ങള്‍ അല്ലാത്ത ഞങ്ങള്‍ കൂടി ഇതൊക്കെ കേട്ടു പഠിക്കട്ടെ!. (സത്യമായിട്ടും ബ്ലോഗിലെ ഡിസ്കഷനുകളില്‍ നിന്നാണ് കമ്പ്യൂട്ടര്‍/ഐ റ്റി റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങളൊക്കെ പടിച്ചത്)
“ പേരുകള്‍ കൂടിക്കുഴയാതെ ശരിയായി
കാണിക്കുവാന്‍ ZWNJനെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.“ അതില്‍ നിന്നും മനസിലായി ഈ ZWNJ എന്തോ വലിയ സാധനം ആണെന്ന്. അതുകൊണ്ടാണെ ചോദിക്കാന്‍ തോന്നിയത്. ചോദ്യം അസ്ഥാനത്താണെങ്കില്‍ ക്ഷമിക്കുക.
ഞാനുപയോഗിക്കുന്ന കമ്പനി വെബ്മെയിലില്‍ ഈ പ്രശ്നമില്ല.
യാഹൂവും ഹോട്ട്മെയിലും ജീമെയിലും തണ്ടര്‍ബേര്‍ഡ് ഉപയോഗിച്ചാണു് പ്രവര്‍ത്തിപ്പിക്കുന്നതു്. അവിടേയും പ്രശ്നമില്ല.
പ്രശ്നമുള്ളതു് ജീമെയിലിന്റെ വെബ് ഇന്റര്‍ഫേസിലാണു്. അതൊരു ബഗ്ഗാണു്.
കുമാര്‍ ചേട്ടാ,
സമ്പദ്‌രംഗം , സദ്വാര്ത്ത എന്നൊക്കെ കേട്ടിട്ടുണ്ടോ ?
ഉണ്ടെങ്കില്‍ മനസ്സിലാകും.
കൊയ്‌രാള എന്നു് കേട്ടിട്ടുണ്ടാകും ഏതായാലും.
hi,
I think there is no need for such a post. gmail or Google has nothing to do with font creation. And font creation should not be and will not be influenced by any MNC.
We must try to resist any monopoly and try to stick on to open standards. Let it be the big G or or the remond giant.
~ bobinson.
http://savannah.nongnu.org/projects/smc/
എന്താപ്പോ ഇവിടെ ഇണ്ടായേ..?
റാല്‍മിനോവ് കളിയാക്കിയതായിരുന്നോ? പക്ഷെ എന്റെചോദ്യം കാര്യമായിട്ടായിരുന്നു. (ഇപ്പോള്‍ മനസിലായി സംശയം ചോദിച്ചത് അസ്ഥാനത്തായിരുന്നു എന്ന്)
കുമാറേട്ടന്‍റെ സംശയം എനിക്കുമുണ്ട്.
എല്ലാവര്‍ക്കും മനസ്സിലാവുന്ന വിധമൊരു വിശദീകരണം കിട്ടിയാല്‍ ഞങ്ങളുടെ പരിമിതായ ബുദ്ധിക്കും അറിവിനും അതൊരു സഹായമാവുമായിരുന്നു.
കുമാറേട്ടാ,
റാമില്‍നോവ് ചില്ലക്ഷരത്തെക്കുറിച്ചാണു പറഞ്ഞതെന്നു തോന്നുന്നു. കൊയ് രാള സമ്പദ് രംഗം എന്നിവ അടുപ്പിച്ചെഴുതാന്‍ പറ്റുന്നില്ലല്ലോ... അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചാണു ഡിസ്കഷന്‍ എന്നു തോന്നുന്നു.
ആണെങ്കിലും അല്ലെങ്കിലും വിവരമുള്ളവര്‍ പ്രതികരിക്കുമല്ലോ.
:)
well, looks like my comment will create more confusion. ഞാന്‍ ഇതിനെക്കുറിച്ച് വ്യക്തമായ ഒരു പോസ്റ്റ് ചെയ്യാം. തല്‍ക്കാലം എന്റെ സുഹ്രുത്ത് എഴുതിയ ഒരു എഴുത്ത് ഞാന്‍ ഇവിടെ കൊടുക്കാം.
http://freebird.in/smc/ZWJ.html
കുമാര്‍ജീ ഇതാ ഇവിടെ.
http://en.wikipedia.org/wiki/Zero-width_non-joiner
റാമില്‍നോവേ ഡയമീറ്റര്‍ ഡയമീറ്റര്‍ എന്നു കേട്ടിട്ടുണ്ടോ? റേഡിയസ്? ഫോര്‍സ്‌ഡ് ടിയര്‍ഡൊഉണ്‍?
ഫ്ലെക്സി ഐ എസ് എന്‍ എന്നു എന്തായാലും കേട്ടിരിക്കും.
കളിയാക്കിയതല്ല , കുമാര്‍.
അങ്ങനെ തോന്നിയോ ? ക്ഷമ ചോദിക്കുന്നു.
കൊയ്‌രാള എന്നെഴുതാന്‍ നോണ്‍ജോയ്നര്‍ വേണം. ഇല്ലാതെ ഒന്നു ശ്രമിച്ചുനോക്കൂ.
അതു്പോലെ മുസ്രിസ്, മക്ലാരന്, മക്കോണര് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പേരുകള്‍ ഉദാഹരണമായുണ്ടു്.
അതും പോരാഞ്ഞു് സദ്വാരം (നല്ല ആഴ്ച), സദ്വാരം (ദ്വാരസഹിതം) എന്നീ അര്‍ത്ഥവ്യത്യാസം നല്‍കുന്ന പെയറുകളും !
Happy to see that people trying to understand this issue.
For more details refer
http://varamozhi.wikia.com/index.php?title=Help:Contents/Unicode:_Frequently_Asked_Questions
http://santhoshtr.livejournal.com/4996.html
Post any doubts you have..
ഇപ്പോള്‍ സംഗതി പുടികിട്ടി റാല്‍മിനോവ്. ഉപ്പായി മാപ്പിള തന്ന വിക്കിലിങ്കില്‍ പോയി ബാക്കി പുടിക്കാം.. എന്തായാലും ചര്‍ച്ച നടക്കട്ടെ. (ഇന്ന് റെഫ്രഷ് ചെയ്ത് വായിക്കാന്‍ ഒരു വിന്‍ഡൊയായി)
കുമാര്‍
Indic- Unicodeല്‍ ചില്ലക്ഷരങ്ങള്‍ വ്യഞ്ജനങ്ങളില്‍ നിന്നും ഉണ്ടായതിനാല്‍ വ്യഞ്ജനങ്ങളുടെ കൂടെ ചന്ദ്രക്കലയും അതിനു ശേഷം അദൃശ്യമായ ഒരു ഛിഹ്നം ചേര്‍ക്കുകയും ചെയ്യും.
ഈ അദൃശ്യ ചിഹ്നങ്ങളാണു ZWJ (Zero Width Joiner) ഉം ZWNJ (Zero Width Non Joiner)
Ralminov
സുഹൃത്തെ ഇതു indic-unicode list അല്ല പൊതു ജനത്തിനു മനസിലാവുന്ന രീതിയില്‍ കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കു.
കൈപ്പള്ളീ, ഉപദേശത്തിന്റെ ഉദ്ദേശശുദ്ധിയെ മാനിച്ചുകൊണ്ടു് നന്ദി പറയുന്നു.
മേലില്‍ പോസ്റ്റിടുന്നതു് പോലെ കമന്റിടാതിരിക്കാന്‍ ശ്രമിക്കാം.
നോണ്‍ജോയ്നര്‍ ഇല്ലാതെ തന്നെ ഞാന്‍ അസ്സലായി തെറ്റിദ്ധരിക്കപ്പെട്ടു !
[ഞാനും ഒരു ഇംഗ്ലിഷ് മീഡിയം മലയാളിയാണേ, ക്ഷമി !]
വിഷയത്തിലേക്കു് വന്നാല്‍, ഈ ജോയ്നറുകളെ ആപ്ലിക്കേഷനുകള്‍ തള്ളുന്ന അവസ്ഥ ഇല്ലായ്മ ചെയ്യേണ്ടതു് ചില്ല് എന്‍കോഡിങ്ങിനേക്കാള്‍ മുന്‍ഗണന അര്‍ഹിക്കുന്നതാണു്.
മലയാളത്തില്‍ ZWJ ഉപയോഗിക്കുന്നത് ക,ണ,ന,യ,ര,ല,ള എന്നിവയുടെയെല്ലാം ചില്ലുരൂപം പ്രദര്‍ശിപ്പിക്കുന്നതിനാണ്.അതു പോലെത്തന്നെ ZWNJ ഉപയോഗിക്കുന്നത് ചന്ദ്രക്കലക്കുശേഷമുള്ള അക്ഷരവുമായി ചേര്‍ന്ന് കൂട്ടക്ഷരം ഉണ്ടാവുന്നത് തടയുന്നതിനാണ്.ഇവ രണ്ടിനേയും ഒഴിവാക്കാനാകില്ല. ZWJ അക്ഷരങ്ങളുടെ പ്രദര്‍ശനരീതിയ്ക്ക് മാറ്റം ഉണ്ടാക്കാന്‍ വേണ്ടിയുള്ളതാണെന്നും അര്‍ത്ഥവ്യത്യാസം ഉണ്ടാക്കാന്‍ പാടില്ല എന്ന വാദമാണ് അറ്റോമിക്‍ ചില്ല് വേണമെന്ന് അതിന്റെ വക്താക്കള്‍ പറയുന്നത്. മറ്റൊരു വാദം 'ര്‍' എന്ന എന്ന ചില്ല് 'ര' യുടേയും 'റ' യുടേയും ആകാമെന്നതും, ആ സന്ദിഗ്ദത മാറ്റുവാന്‍ അറ്റോമിക്‍ ചില്ല് വേണമെന്നതുമാണ്.
പദഛേദം കൊണ്ടുള്ള അര്‍ത്ഥ വ്യത്യാസം ZWJ കൊണ്ടും ZWNJ കൊണ്ടും ഉണ്ടാകാം. ഇത് ഭാഷയില്‍ സംഭവിക്കുന്നതാണ്. 'രാമായണം' എന്നത് പദഛേദം ചെയ്ത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. യഥാര്‍ത്ഥത്തില്‍ അര്‍ത്ഥ വ്യത്യാസം ഉണ്ടാകുമായിരുന്നെങ്കില്‍ 'നന്മ', 'നന്‍മ' എന്നിവയ്ക്ക് വെവ്വേറെ അര്‍ത്ഥം ലഭിക്കേണ്ടതായിരുന്നു;എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല.
'ര'യുടെ മഹാപ്രാണമാണ് 'റ' എന്ന് ഏആര്‍ പറയുന്നു('ക' യുടെ മഹാപ്രാണം 'ഖ'). മഹാപ്രാണത്തിന് ചില്ലുരൂപം പതിവില്ല. 'കര/കറ', 'കരി/കറി' എന്നിങ്ങനെ ഇവയെ വേര്‍തിരിക്കേണ്ടത് സ്വരം ചേര്‍ന്ന് അക്ഷരമാകുന്ന ദിക്കുകളില്‍ മാത്രമേ ആവശ്യമുള്ളൂ എന്നും ഏആര്‍ പറയുന്നുണ്ട്. അതുപോലെ ക്ര=ക്‌റ, ഗ്ര=ഗ്‌ര എന്നിവയിലെല്ലാം ചിഹ്നഭേദം ഇല്ലാത്തതിനു കാരണം മലയാളം, തമിഴില്‍ നിന്ന് വ്യത്യസ്തമായി, ഇവയെ കൂട്ടക്ഷരങ്ങളായി എഴുതുന്നതു കൊണ്ടാണ്. അതായത് മറ്റു ഉത്തരേന്‍ഡ്യന്‍ ഭാഷകളുടെ രീതിയാണ് 'ര'യുടെ കാര്യത്തില്‍ സ്വീകരിക്കേണ്ടത് എന്നു ചുരുക്കം.
'മനുഷ്യന്‍/മനുഷ്യന്' എന്നതില്‍ ആരോപിക്കാവുന്ന അര്‍ത്ഥശങ്ക (മനുഷ്യന്‍മാര്‍ എന്നും മനുഷ്യന്മാര്‍ എന്നും പറഞ്ഞാല്‍ ഒരേ അര്‍ത്ഥമാണ് നമ്മള്‍ മനസ്സിലാക്കുക) ഒഴിവാക്കണമെങ്കില്‍ അത് 'മനുഷ്യന്‍' എന്നും 'മനുഷ്യനു്' എന്നും വേര്‍തിരിച്ചു തന്നെ എഴുതേണ്ടതുണ്ട്. ഏആര്‍ പറയുന്നുണ്ട്, മറ്റുള്ള വ്യഞ്ജനങ്ങളേപ്പോലെ ചില്ലുകളിലും സംവൃതം ചേര്‍ക്കുന്നതിന് വിരോധമില്ല എന്ന്.
നന്നായി. സുറുമയുടെയും കൈപ്പള്ളിയുടെയും വിശദീകരണം അസലായി. പക്ഷെ ഒരു അഭിപ്രായം പറയാനുള്ള ധൈര്യം കൈവന്നിട്ടില്ല. എല്ലാവരുടെയും അഭിപ്രായങ്ങളില്‍നിന്നൊക്കെ പഠിക്കട്ടെ.
തായ്ലന്റ് , തായ്വാന്‍ എന്നീ രാജ്യങ്ങളെ തായ്ലന്റ് , തായ്വാന്‍ എന്നു് കാണിക്കുന്നതു് മാറ്റേണ്ടതില്ലെന്നാണോ ആറ്റോമിക് ചില്ലുവാദികള്‍ പറയുന്നതു് ? അതൊക്കെ നിസ്സാരമായി തള്ളാമോ ? സിംഹള ഭാഷയില്‍ ശ്രീലങ്ക എന്നു്പോലും മര്യാദയ്ക്ക് എഴുതാന്‍ പറ്റില്ല ഈ ജോയ്നറുകളെ ആപ്ലിക്കേഷനുകള്‍ തള്ളിയാല്‍.
ഇതാണു് പ്രധാനപ്രശ്നമെന്നു് മനസ്സിലാക്കാതെ മുട്ടുശാന്തിയെന്നോണം കുറച്ചു ചില്ലുകള്‍ എന്‍കോഡ് ചെയ്തിട്ടെന്തു് കാര്യം ?
ജോയ്നറുകള്‍ നിലനിര്‍ത്തുക എന്നതാണു് സൊല്യൂഷന്‍, കളയുക എന്നതല്ല.
“സമ്പദ്‌രംഗം“, “കൊയ്‌രാള“ അടുപ്പിച്ചെഴുതാന്‍ ഒരു പ്രശ്നോം ഇല്ല സുനില്‍... അപ്പോ അതൊന്നല്ല കാര്യം. അടുത്തടുത്ത് എന്ന സിനിമയില്‍ ശങ്കരാടി പറഞ്ഞതുപോലെ, ഇതിന്റെ മേലെ ഒന്നും ചെയ്യാനില്ല, ഇനി ഒരെണ്ണം വരും, അതിന്മേല്‍ എന്തെങ്കിലും പറയാന്‍ ആരെങ്കിലും വരും... കാത്തിരിക്കാം.
മുരളിച്ചേട്ടാ ,
അതൊന്നു് കോപ്പിപേസ്റ്റ് ചെയ്തു് ജീമെയിലിലേക്കയച്ചു് നോക്കൂ.
ഇതാണു് നമ്മള്‍ ഡിസ്കസ് ചെയ്യുന്ന പ്രശ്നം. പാവം ശങ്കരാടി അവിടെയിരുന്നോട്ടെ !
സമ്പദ്‌രംഗം കൊയ്‌രാള, തായ്‌ലന്‍റ്, തായ്‌വാന്‍ ഒന്നു പരീക്ഷിച്ചതാണേ, മുരളി - എന്താ ഇവിടെ കാര്യം, എന്തോ കാര്യമായ ചര്‍ച്ച നടക്കുവാ; ഞാന്‍ പോയി.
ചോദ്യങ്ങള്‍ പലസ്ഥലത്തും ചോദിക്കുന്നതുകൊണ്ട്, സാധാരണ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍
ഇവിടെ എഴുതിയിരിക്കുന്നു. എന്തെങ്കിലും മനസ്സിലാവാത്തതുണ്ടെങ്കില്‍ പറഞ്ഞാല്‍ അവിടെ ചേര്‍ക്കാം.
വിക്കിപ്പീഡിയയും മറ്റും ജോയ്നറുകളെ ഇഗ്നോര്‍ ചെയ്യാത്ത സാഹചര്യത്തില്‍ ഗൂഗിളിന്റേതു് ബഗ്ഗി സോഫ്റ്റ്വെയറല്ലേ ?
ഒരു ബോട്ടുപയോഗിച്ചു് സേര്‍ച്ച് റീപ്ലേസ് ചെയ്യാന്‍ പോലും പറ്റുന്ന രീതിയിലാണു് വിക്കിയിലെ ചില്ലുകള്‍ എന്നു് സിബു തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ ഈ കൊട്ടിഘോഷിക്കപ്പെട്ട ചില്ലുപ്രശ്നം എന്താണു് ?
പ്രശ്നം ഗൂഗിള്‍ പോലെയുള്ള സ്ട്രിപ്പര്‍മാര്‍ക്കു് മാത്രമേയുള്ളൂ. അതു് പരിഹരിക്കാന്‍ ആര്‍ക്കുമാവില്ല മക്കളേ !
സിബു: "ചോദ്യങ്ങള്‍ പലസ്ഥലത്തും ചോദിക്കുന്നതുകൊണ്ട്, സാധാരണ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍
ഇവിടെ എഴുതിയിരിക്കുന്നു. എന്തെങ്കിലും മനസ്സിലാവാത്തതുണ്ടെങ്കില്‍ പറഞ്ഞാല്‍ അവിടെ ചേര്‍ക്കാം."
ചോദ്യം ചോദിച്ച ഒരാളുടെ അനുഭവം കേള്‍ക്കൂ:
"He deleted my question on existence of atomic chillu malayalam and
current malayalam and the chaos it creates"
ഇപ്പോള്‍ മനസ്സിലായി:
ചോദ്യം ചോദിക്കുന്നതും ഭവാന്‍.
ഉത്തരം പറയുന്നതും ഭവാന്‍.
ഗൂഗിളിന്റെ കോഡില്‍ ബഗുണ്ട്, മൈക്രോസോഫിന്റെ കോഡില്‍ ബഗുണ്ട്, ലിനക്സില്‍ ബഗുണ്ട്, ഞാന്‍ എഴുതിയകോഡിലും റാല്‍മിനോഫ് എഴുതിയ കോഡിലും ബഗുണ്ട്.. ഇതും മലയാളം ചില്ല് എന്‍കോഡിംഗും തമ്മിലുള്ള ബന്ധം മാത്രം മനസ്സിലായില്ല :(
വിക്കിയില്‍ ഇപ്പോഴുള്ള ചില്ലുകളെ ബോട്ടുപയോഗിച്ച് പുതിയതാക്കാന്‍ പറ്റുന്നു. അതുകൊണ്ട് ഇപ്പോഴത്തെ ചില്ല് വേണം എന്നോ വേണ്ടാ എന്നോ സ്ഥാപിക്കാന്‍ ആവുന്നതെങ്ങനെ? ഇവിടേയും ലോജിക് മനസ്സിലായില്ല. (ദേഷ്യം മനസ്സിലായി; അത് ഫില്‍റ്റര്‍ ചെയ്തുകളഞ്ഞു :)
സുറുമ, ആ ചോദ്യത്തിനുള്ള ഉത്തരമാണല്ലോ ഇവിടെ ഏത് ചോദ്യത്തിനാണ് ഉത്തരം ഇല്ലാതെ പോയത്?
സുറുമ, ആ ചോദ്യത്തിനുള്ള ഉത്തരമാണല്ലോ ഇവിടെ ഏത് ചോദ്യത്തിനാണ് ഉത്തരം ഇല്ലാതെ പോയത്?
ഇവിടെ പോകുക. എന്നിട്ട് ആ പേജിന്റെ ചരിത്രം നോക്കുക.
അല്ലെങ്കില്‍ ഈ Diff കാണുക.
എന്നെപ്പോലെ അജ്ഞാനികള്‍ക്ക് വിജ്ഞാനം പ്രദാനം ചെയ്യുന്ന പോസ്റ്റ് കമന്റുകള്‍. ആരോഗ്യകരമായ ചര്‍ച്ചകള്‍.. സശ്രദ്ധം വീക്ഷിക്കുന്നു..നന്ദി
സന്തോഷേ,
"ZWJ മലയാളത്തിനാവശ്യമില്ലെന്നു പറയുമ്പോള്‍ അതുപയോഗിച്ചെഴുതിയ വിക്കിപ്പീഡിയ, ബ്ലോഗുകള്‍, മലയാളം സോഫ്റ്റ്‌വെയറുകള്‍, ഡോക്യുമെന്റ്സ് എന്നിവയ്കെന്തു സംഭവിക്കും?"
എന്ന ചോദ്യം തന്നെ തിരിച്ചും മറിച്ചും ചോദിച്ചതല്ലേ ഇത്:
“പഴയചില്ലില്‍ നിന്ന് പുതിയ ചില്ലിലേയ്ക്കുള്ള മാറ്റം എങ്ങനെയായിരിക്കും? ഒരു സുപ്രഭാതത്തില്‍ മാറില്ലല്ലോ. അപ്പോള്‍ രണ്ട് തരം മലയാളം നിലനില്‍ക്കില്ലേ? ഈ രണ്ട് മലയാളവും സോഫ്റ്റ്‌വെയറുകള്‍ കൈകാര്യം ചെയ്യുന്നതെങ്ങിനെ? ബാക്ക്വേര്‍ഡ് കമ്പാറ്റിബിലിറ്റി ഉണ്ടാകുമോ?“
ഇതിനുള്ള ഉത്തരം ആദ്യത്തേതില്‍ കവര്‍ ചെയ്തിട്ടുണ്ട്.
വിക്കിയില്‍ ഇഗ്നോര്‍ ചെയ്യാതിരിക്കാമെങ്കില്‍, പോപ് ജീമെയിലില്‍ ഇഗ്നോര്‍ ചെയ്യാതിരിക്കാമെങ്കില്‍ വെബ് ഇന്റര്‍ഫേസിലും ഇവയെ ഇഗ്നോര്‍ ചെയ്യാതെ കാണിക്കാമല്ലോ ? അപ്പോപ്പിന്നെ ചില്ലുകള്‍ എന്‍കോഡ് ചെയ്യാന്‍ യാതൊരു കാരണവും കാണില്ലല്ലോ .
റാല്‍മിനോഫ്, പലതവണ പറഞ്ഞ കാര്യമാണ്.. ഗൂഗിളടക്കം പലരും zwj ഇഗ്നോര്‍ ചെയ്യുന്നു എന്നുള്ളതല്ല ചില്ലുകള്‍ എന്‍കോഡ് ചെയ്യുന്നതിനുള്ള കാരണം. മറിച്ച്, ചില്ലുണ്ടാക്കാന്‍ കൊലേഷന്‍ വെയ്റ്റ് 0 ഉള്ള ഇഗ്നോറബിള്‍ ക്യാരക്റ്റര്‍ (zwj) ഉപയോഗിക്കുന്നു എന്നതാണ്. ചില്ലുണ്ടാക്കാന്‍ zwj ഉപയോഗിക്കുമ്പോള്‍, ഇഗ്നോറബിള്‍ ക്യാരക്റ്റര്‍ ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും അര്‍ഥവ്യത്യാസം ഉണ്ടാക്കില്ല എന്ന യുണീക്കോഡിലെ ധാരണ ലംഘിക്കപ്പെടുന്നു.
zwnj ന്റെ പ്രശ്നം തീര്‍ത്തിട്ടുമതി ചില്ല് എന്‍കോഡ് ചെയ്യുന്നത് എന്ന വാദം, റോട്ടിലെ കുണ്ടുംകുഴിയും നികത്താന്‍ വരുമ്പോള്‍ റേയില്‍വേ ഓവര്‍ബ്രിഡ്ജ് പണിതിട്ടുമതി എന്ന് പറയുമ്പോലെ പിന്തിരിപ്പനാണ്.
സിബുവിന്റെ വാദം അസ്സലായി.
പക്ഷെ അര്‍ത്ഥവ്യത്യാസം നോണ്‍ജോയ്നറും ഉണ്ടാക്കുന്നുണ്ട്. യുണീക്കോഡിനു് അങ്ങനെ നിര്‍ബന്ധബുദ്ധിയൊക്കെയുണ്ടോ ?
യുണിക്കോഡിന്റെ ആ ധാരണ അബദ്ധമാണെന്നു് ഇപ്പോള്‍ തിരിഞ്ഞില്ലേ. അതുകൊണ്ടല്ലേ അവയെ ഐഡന്റിഫയറുകളില്‍ പോലും ഉള്‍പ്പെടുത്താനാവുമോ എന്നൊക്കെ ചിന്തിച്ചു തുടങ്ങിയതു്.
ഓവര്‍ബ്രിഡ്ജ് പണിതിട്ടേ കുഴി അടയ്ക്കാവൂ എന്നിവിടെ ആരാണു് പറഞ്ഞതു് ? രണ്ടിനും കൂടി ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കൂ എന്നല്ലേ പറഞ്ഞതു്. ഒരേ പ്രശ്നങ്ങളുള്ള രണ്ടു് "പുറമ്പോക്കുകാര്‍". ഒരാളെ മാത്രം പുറത്താക്കിയാല്‍ പ്രശ്നം തീരുമോ?
യൂണിക്കോഡിന്റെ ജീവിതകാലത്തോളം മറ്റവന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ കഴിയേണ്ടിവരുമെന്നല്ലേ താങ്കള്‍ ചോദ്യോത്തരപംക്തിയില്‍ കുറിച്ചിരിക്കുന്നതു്.
അതായതു് നോ സൊല്യൂഷന്‍ ഫോര്‍ നോണ്‍ജോയ്നര്‍ ഫോര്‍ എവര്‍ !
ധാരാളം പേരുകളും മറ്റും കാലാകാലം വികലമായി തുടരുമെന്നോ ?
ഈ കശ്രാണ്ടികളെ തള്ളരുതു് എന്നൊരു അന്ത്യശാസനം കൊടുത്താല്‍ പോരേ. സോ സിംപിള്‍ ! വെണ്ടര്‍മാരൊക്കെ സഹകരിക്കും എന്നാണു് ഗൂഗിളിന്റെ സേര്‍ച്ച് ദ്യോതിപ്പിക്കുന്നതു്.
ചില്ലിനെ ആണവരാക്കിയ ശേഷമെങ്കിലും ഇതൊന്നു് ചെയ്തുകിട്ട്യാ ഉപകാരമായിരുന്നു.
ഉമേഷ്, സിബുവിനിതിന്റെ വിശദവിവരങ്ങളെല്ലാമറിയാം. ഞങ്ങള്‍ തമ്മിലൊരു നീണ്ട മെയില്‍ ത്രെഡ് തന്നെയുണ്ടായിരുന്നു. യാഹുവുലും ഗൂഗിളിന്റെ തന്നെ മറ്റു സേവനങ്ങളായ സംഘങ്ങള്‍, ഓര്‍ക്കൂട്ട് തുടങ്ങിയവയിലൊന്നും ഈ പ്രശ്നമില്ല.
ആണവ ചില്ല് (ചില്ല് എന്‍കോഡിങ്ങെന്ന് മാത്രം പറഞ്ഞാലത് പൂര്‍ണ്ണമായും ശരിയാകില്ല, കാരണം ചില്ല് ഇപ്പോള്‍ തന്നെ എന്‍കോഡ് ചെയ്തിട്ടുള്ളതാണ് - ഖരാക്ഷരം + ചന്ദ്രക്കല + സീറോ വിഡ്ത്ത് ജോയിനര്‍) എന്‍കോഡിങ്ങിനെ പിന്തുണയ്ക്കുന്നവരുടെ വാദഗതി ജോയിനറുകള്‍ പ്രയോഗങ്ങള്‍ക്ക് കളയാനാവകാശമുള്ളതാണെന്നാണ്. ജിമെയിലില്‍ പ്രശ്നമുണ്ടെന്ന് പല തവണ പറഞ്ഞിട്ടും ഒരു ഫലവും കാണാതെ വരുമ്പോള്‍ സംശയിയ്ക്കുന്നവരെ കുറ്റം പറയാനൊക്കുമോ?
ഫയര്‍ഫോക്സുപയോഗിച്ച് ലിനക്സ് അടിസ്ഥാനമാക്കിയുള്ള ഗ്നു സിസ്റ്റങ്ങളില്‍ (വിന്‍ഡോസിലീ പ്രശ്നമുണ്ടോ എന്നറിയില്ല) ജിമെയില്‍ ജോയിനറുകള്‍ ഒഴിവാക്കിക്കളയുന്നു എന്നതാണ് പ്രശ്നം. ഉമേഷിത് ജിമെയില്‍ ടീമിനെ അറിയിയ്ക്കും എന്ന് വിചാരിയ്ക്കുന്നു. ഇത് പരീക്ഷിയ്ക്കാനായി ജോയിനറുകളുള്ള ഏതെങ്കിലും വാക്കുകള്‍ ജിമെയിലിലേയ്ക്കയച്ച് ലിനക്സ് അടിസ്ഥാനമാക്കിയുള്ള ഗ്നു സിസ്റ്റങ്ങളില്‍ ഫയര്‍ഫോക്സുപയോഗിച്ച് നോക്കിയാല്‍ മതി (മറ്റു പല സൈറ്റുകളും ശരിയായി പ്രവര്‍ത്തിയ്ക്കുന്നത് കൊണ്ട് ഫയര്‍ഫോക്സിനെ പഴി ചാരി രക്ഷപ്പെടാനൊക്കില്ല).
ബോബിന്‍സണ്‍,
താഴത്തെ ചര്‍ച്ചകളില്‍ നിന്ന് കാര്യം ബോധ്യപ്പെട്ടുവെന്ന് വിചാരിയ്ക്കുന്നു. ഇവിടെ ഫോണ്ടുണ്ടാക്കുന്ന കാര്യത്തെപ്പറ്റിയല്ല സുരേഷ് പറയുന്നത്. സീറോ കൊളേഷന്‍ വിലയാണെങ്കില്‍ കൂടി, ജോയിനറുകളുടെ പ്രാഥമിക ചുമതലയായ ഫോര്‍മാറ്റ് കണ്ട്രോള്‍ പോലും ശരിയാകാത്തത് ജിമെയിലിന്റെ വലിയൊരു പിഴവാണ്.
സിബു,
ഇപ്പോള്‍ ആണവ ചില്ലിനുവേണ്ടിയുള്ള വാദം ജോയിനറുകള്‍ ഒഴിവാക്കാവുന്നതാണെന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണല്ലോ, അപ്പോള്‍ ഒഴിവാക്കേണ്ടാത്തിടത്തൊഴിവാക്കുമ്പോളതൊരു പ്രശ്നം തന്നെയല്ലേ? ഒരു നിസാര ചോദ്യം, ജിമെയില്‍ ജോയിനറുകലെ ഒഴിവാക്കുന്നതൊരു പിഴവാണെന്ന് സിബു സമ്മതിയ്ക്കുന്നുണ്ടോ? ഉണ്ട്, ഇല്ല എന്നൊരുത്തരം പറയാവുന്നതാണെന്ന് വിചാരിയ്ക്കുന്നു.
സന്തോഷിന്റെ രണ്ടാമത്തെ ചോദ്യത്തില്‍ ബാക്ക്വേര്‍ഡ് കമ്പാറ്റിബിളിറ്റി (പഴയ വിവരങ്ങളെങ്ങനെ കൈകാര്യം ചെയ്യും) കൂടാതെ ഡ്യുവല്‍ എന്‍കോഡിങ്ങ് (രണ്ടും കൂടി ഒരുമിച്ചെങ്ങനെ കൈകാര്യം ചെയ്യും) കൂടി ഉള്‍പ്പെടുന്നുണ്ട്.
ചില്ല് ആറ്റോമിക്കായി എന്‍കോഡ് ചെയ്യാനുള്ള കാരണം ജോയിനറുകളുടെ കൊളേഷന്‍ വിലയില്ലായ്മയാകുമ്പോള്‍ ഒരെണ്ണത്തിന് മാത്രം ബാധകമായൊരു മാറ്റം (ചില്ല് ആറ്റോമികായി എന്‍കോഡ് ചെയ്യുമ്പോള്‍) എങ്ങനെ സാധൂകരിയ്ക്കാനാകും?
റാല്‍മിനോവ് പറയുന്നത് പോലെ രണ്ട് പുറമ്പോക്കുകാര്‍ പ്രശ്നമുണ്ടാക്കുമ്പോള്‍ ഒരാളെ മാത്രം പുറത്താക്കി ഈ പ്രശ്നമെങ്ങനെ പരിഹരിയ്ക്കും?
ആണവ കരാറു പോലെ ഹൈഡ് ആക്റ്റ് ഇവിടേയുമൊരു പ്രശ്നമാണല്ലോ.
Post a Comment