Sunday, August 26, 2007

മലയാളിക്കു വേണ്ടാത്തതും വെണ്ടര്‍ക്കു വേണ്ടതും

യൂണിക്കോഡില്‍ ടൈപ്‌റൈറ്റര്‍ ലിപി വരുന്നതിന് ന്യായീകരണമായി ZWJ/ZWNJ വിരോധികള്‍ പറയുന്നതാണ് സോഫ്റ്റ്‌വെയര്‍ വെണ്ടര്‍മാര്‍ക്കുവേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന്. പ്രധാനമായും കുത്തകകളായ ചില സോഫ്റ്റ് വെയര്‍ കമ്പനികള്‍ക്കുവേണ്ടിയാണ് മലയാളത്തെ വെട്ടിമുറിക്കുന്നത് (ഇതിനു ശ്രമിക്കുന്നവരില്‍ പലരും ഇത്തരം കുത്തകകള്‍ക്കു വേണ്ടി ജോലിചെയ്യുന്നവരാണ് എന്നും ഓര്‍ക്കാം). അതായത് മലയാളം എങ്ങനെ എഴുതണം, സൂക്ഷിക്കണം, വായിക്കണം എന്ന് ഇനി ചില കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനിക്കാര്‍ തീരുമാനിക്കും എന്നു ചുരുക്കം. മൈക്രോസോഫ്റ്റ് പോലുള്ള കുത്തകകള്‍ എപ്പോഴും ശ്രമിക്കുന്ന കാര്യമാണ്, തങ്ങള്‍ ഉണ്ടാക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഔദ്യോഗിക സ്റ്റാന്‍ഡേര്‍ഡ് ആക്കുക എന്നത്.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്ത് മലയാളം യൂണിക്കോഡ് വളരെ മുന്‍പ് തന്നെ പ്രയോഗത്തില്‍ വന്നുകഴിഞ്ഞതാണ്.യൂണിക്കോഡ് അധിഷ്ടിതമായ സോഫ്റ്റ്‌വെയറുകളും വന്നുകൊണ്ടിരിക്കുന്നു.(ഉദാ: സന്തോഷ് തോട്ടിങ്ങല്‍ സ്പെല്‍ചെക്കറും അലെക്സ് ടൈപ്‌സെറ്റിങ്ങിനായി Malayalam-omegaയും ഉണ്ടാക്കിയിട്ടുണ്ട്) ZWJ/ZWNJഇവയില്ലാം ഉപയോഗിച്ചിട്ടുണ്ട്, പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട്. എന്നാലും
ZWJ/ZWNJ വിരുദ്ധര്‍ മുന്നോട്ടു തന്നെ പോകുന്നു, ലിപിയെവെട്ടിമുറിക്കാന്‍. സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ പ്രത്യേകത എതുതരം പ്രശ്നവും പരിഹരിക്കാന്‍ വെണ്ടറെ ആശ്രയിക്കേണ്ടതില്ല എന്നതാണ്.
മലയാളത്തിന്റെയും മലയാളികളുടേയും താല്പര്യങ്ങള്‍ക്കും അഭിരുചിക്കും പ്രത്യേകതകള്‍ക്കും അനുസരിച്ചാണ് അവയുടെ വികസനവും മുന്നേറ്റവും കൂട്ടിച്ചേര്‍ക്കലും എല്ലാം; വെണ്ടറുടെ താല്പര്യങ്ങള്‍ക്കനുസരിച്ചല്ല.

മലയാളം ബ്ലോഗുകളില്‍ ഇത്രകാലവും ZWJ/ZWNJ ഉപയോഗിച്ച് പ്രശ്നമില്ലാതെ മലയാളംഉപയോഗിച്ചുപോരുന്നണ്ട്. ഉള്ളടക്കത്തിലും മലയാളം വളരെയേറെ മുന്നേറിയിരിക്കുന്നു. ഇനിയിപ്പോള്‍ അതെല്ലാം മാറ്റിമറിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.



8 comments:

Ralminov റാല്‍മിനോവ് said...

ലാറ്റിനക്ഷരങ്ങള്‍ തന്നെ ജീവിതം എന്നു് കരുതുന്നവര്‍ക്കു് മലയാളത്തിന്റെ "വെര്‍ട്ടിക്കല്‍ കണ്‍സ്റ്റ്രക്റ്റുകള്‍ " പ്രശ്നമായി തോന്നാം. എന്നാല്‍ അറബിയിലും മറ്റും ഇതു് കണ്ടു്ശീലമായതു്കൊണ്ടെനിക്കെന്തോ ഒരു പ്രശ്നവും തോന്നുന്നില്ല. വലിയ മാട്രിക്സുള്ള ഡിസ്​പ്ലേകളാണു് അറബിയില്‍ ഉപയോഗിക്കുന്നതു്. അതു്തന്നെ നമുക്കു് മലയാളത്തിനും ഉപയോഗിക്കാം.
മലയാളത്തിന്റെ "രണ്ടാം തിരുമുറിവു്" ഇതാ വരികയായി.വെണ്ടര്‍ ഡാനിയേല്‍ വാഴ്​ക

സുറുമ || suruma said...

തനിമലയാളം.org അരിച്ചു തള്ളിയ പോസ്റ്റ്:

"മലയാളിക്കു വേണ്ടാത്തതും വെണ്ടര്‍ക്കു വേണ്ടതും"

....യൂണിക്കോഡില്‍ ടൈപ്‌റൈറ്റര്‍ ലിപി വരുന്നതിന് ന്യായീകരണമായി ZWJ/ZWNJ വിരോധികള്‍ പറയുന്നതാണ് സോഫ്റ്റ്‌വെയര്‍ വെണ്ടര്‍മാര്‍ക്കുവേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന്....

തനിമലയാളം അരിച്ചു തള്ളിയ പോസ്റ്റ്.

Santhosh said...

എന്‍റെ അണ്ണാ, എന്തിനാ എല്ലാറ്റിനും തനിമലയാളത്തിന്‍റെ മേല്‍ കുതിര കയറുന്നത്? ഈ പോസ്റ്റ് ഞാന്‍ തനിമലയാളത്തില്‍ കണ്ടതാണല്ലോ. (ഇപ്പോഴും ഉണ്ട്.) ഏ.ആര്‍. നജീം എഴുതിയ ഓണാശംസകള്‍ എന്ന പോസ്റ്റിനും നന്ദന്‍ എഴുതിയ കുട്ടനാടന്‍ പുഞ്ചയിലെ എന്ന പോസ്റ്റിനും ഇടയില്‍ നോക്കുക.

സുറുമ || suruma said...

സന്തോഷേ,
ഈ പോസ്റ്റിന്റെ പകര്‍പ്പ് മറ്റൊരു മറ്റൊരിടത്തും തയ്യാറാക്കിയിരുന്നു;അതാണത്.bloggerലെ പോസ്റ്റ് വന്നില്ല എന്നാണ് പറഞ്ഞത്.ഇതിനു മുന്‍പത്തെ പോസ്റ്റ് എല്ലായിടത്തെയും വന്നിരുന്നു.filter ചെയ്ത് ഒഴിവാക്കിയതാണ് എന്ന് പറഞ്ഞത് അതുകൊണ്ടാണ്.അങ്ങനെയല്ലെങ്കില്‍ ക്ഷമ ചോദിക്കുന്നു.

Santhosh said...

ഞാന്‍ തനിമലയാളത്തിന്‍റെ ആളല്ല. എങ്കിലും ഈ പോസ്റ്റ് തനിമലയാളത്തില്‍ വരുന്നതില്‍ നിന്നും ഫില്‍റ്റര്‍ ചെയ്തൊഴിവാക്കേണ്ടുന്ന ഒരു കാരണവും കാണാന്‍ എനിക്കു കഴിയുന്നില്ല. തനിമലയാളത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ മെയില്‍ വഴിയും മറ്റുമുള്ള പരിചയം വച്ചാണ് ഈ പറയുന്നത്.

എന്‍റെ അറിവില്‍ തനിമലയാളക്കാരും കുത്തകകള്‍ക്കു വേണ്ടി ജോലിചെയ്യുന്നവരല്ല. അതിലെ പ്രധാനപ്പെട്ട ഒരു വ്യക്തി കുത്തകകള്‍ക്കെതിരാണു താനും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് നമുക്കറിയാത്ത കാര്യങ്ങളെപ്പറ്റിയുള്ള സ്പെക്യുലേയ്ഷന്‍ കഴിവതും ഒഴിവാക്കേണ്ടതല്ലേ?

സുറുമ || suruma said...

റാല്‍മിനോവ്:"ലാറ്റിനക്ഷരങ്ങള്‍ തന്നെ ജീവിതം എന്നു് കരുതുന്നവര്‍ക്കു് മലയാളത്തിന്റെ "വെര്‍ട്ടിക്കല്‍ കണ്‍സ്റ്റ്രക്റ്റുകള്‍ " പ്രശ്നമായി തോന്നാം."

ശരിയാണ്,ഫോണ്ടില്‍ ascent/descent ശരിയാക്കി ചെയ്യാവുന്നതാണ് ഇതെല്ലാം.ഒരുപക്ഷെ ലാറ്റിന്‍ അക്ഷരങ്ങളുടേയും ASCIIയും ശീലങ്ങളില്‍ തളയ്ക്കപ്പെട്ടു കിടക്കുപ്പെട്ടവരോട് ഇതെല്ലാം പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നുന്നു.

Cibu C J (സിബു) said...
This comment has been removed by the author.
Cibu C J (സിബു) said...

പലയിടത്തും വാദങ്ങള്‍ ആവര്‍ത്തിക്കേണ്ടിവരുന്നതുകൊണ്ട്, എല്ലാം കൂടി ഒരു FAQ ആക്കി ഇട്ടിരിക്കുന്നു.