Thursday, August 30, 2007

ടൈപ്‌റൈറ്റര്‍ ലിപി കൊണ്ടുവരുന്നു എന്നു പറയാന്‍ കാരണമെന്ത്?

  1. ZWJ/ZWNJ മലയാളത്തിനും മറ്റു പല ഭാഷകള്‍ക്കും അവശ്യം വേണ്ടവയാണ്.ISCII സമ്പ്രദായത്തില്‍ ഇവയ്ക്കു സമാനമായി nukta ഉണ്ടായിരുന്നു. formattingനു വേണ്ടി മാത്രമാണ് ഇവ എന്ന കാര്യം പലഭാഷകളും അംഗീകരിക്കുന്നില്ല. അതിനാല്‍ ഭാവിയില്‍ ഇവയുടെ നില ഉയര്‍ത്തപ്പെടും എന്ന കാര്യം നിശ്ചയമാണ്. അതിനാല്‍ ZWJന്റെ പേരില്‍ ചില്ല് എന്‍കോഡ് ചെയ്യുന്നതിന് ന്യായീകരണമില്ല. (എല്ലാ വ്യഞ്ജനങ്ങള്‍ക്കും ചില്ലുരൂപം ഉണ്ട് എന്ന് സങ്കല്പിക്കുയാണെങ്കില്‍ അവയുടെയെല്ലാം ചില്ലുരൂപം എന്‍കോഡ് ചെയ്യപ്പെടാന്‍ സാധ്യതയില്ല. അതുകൊണ്ട് എണ്ണത്തില്‍ കുറവായതുകൊണ്ട് ചില്ല് എന്‍കോഡിങ് ആവാം എന്നു പറഞ്ഞാല്‍ അത് യുക്തിസഹമാവില്ല.) ചില്ല് എന്‍കോഡിങ് നടന്നു കഴിഞ്ഞാല്‍ Application നുകള്‍ ZWJ തള്ളുന്നതുകൊണ്ടുള്ള പ്രശ്നം ഒഴിവായേക്കും; പക്ഷെ ZWNJ നെ തള്ളുന്നതുകൊണ്ടള്ള പ്രശ്നങ്ങള്‍ നിലനില്ക്കും. അതായത് നിങ്ങള്‍ ഒരിക്കലും കൂടിച്ചരരുത് എന്നു കരുതി, ZWNJ ഉപയോഗിച്ച് വേര്‍പിരിച്ചെഴുതിയ അക്ഷരങ്ങള്‍ കൂടിച്ചര്‍ന്ന് കൂട്ടക്ഷരം ഉണ്ടവുകയും എഴുതിയത് വികലമായി കാണുകയും ചെയ്യും.(ഇതിന് ധാരാളം ഉദാഹരണങ്ങള്‍ റാല്‍മിനോവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.) അപ്പോള്‍ നിങ്ങള്‍ എഴുതിയതിന് അനന്യസ്വഭാവം ഉണ്ടാകണമെങ്കില്‍ ഒരേ ഒരു മാര്‍ഗ്ഗമേയുള്ളു. എഴുതാനും വായിക്കാനും കൂട്ടക്ഷരങ്ങള്‍ ഒഴിവാക്കിയ ഫോണ്ട് ഉപയോഗിക്കുക. അതുതന്നെയാണ് ടൈപ്‌റൈറ്റര്‍ ലിപി!
  2. ചില്ല് എന്‍കോഡിങ്ങിനു വേണ്ടി ശ്രമിക്കുന്ന അതേ കൂട്ടരില്‍ നിന്നുണ്ടായ മറ്റൊരു വാദമാണ് മലയാളത്തില്‍ ലംബമായി രൂപപ്പെടുന്ന കൂട്ടക്ഷരങ്ങള്‍ പലതും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും അതിനാല്‍ അവയെ ഒഴിവാക്കണമെന്നത്. ഇത് യഥാര്‍ത്ഥത്തില്‍ latin അക്ഷരങ്ങളുടെ point size ആയി താരതമ്യം ചെയ്യുന്നതുകൊണ്ടുള്ള പ്രശ്നമാണ്. മലയാളത്തില്‍ ഫോണ്ട് സൈസ് ആവശ്യാനുസൃതം ഉപയോഗിക്കേണ്ടതാണ്. അതുപോലെ ഫോണ്ട് മെട്രിക്സും യോജിച്ചരീതിയില്‍ ആയിരിക്കണം. (ഈ പ്രശ്നങ്ങള്‍ പരിഹരിച്ച്, ഹൂസൈന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ ഒരു ഫോണ്ട് ഉടന്‍ പുറത്തിറങ്ങുന്നുണ്ട്).
  3. മലയാളം എഴുത്തില്‍ അവശ്യം ഉണ്ടായിരിക്കേണ്ട കൂട്ടക്ഷരങ്ങളുടെ ഒരു സ്റ്റാന്‍ഡേര്‍ഡ് വേണമെന്ന വാദം ഇക്കൂട്ടര്‍ തള്ളിക്കളഞ്ഞു.(ബൂലോക ക്ലബ്ബിലെ പോസ്റ്റില്‍ കാണാം ഇത്). ഫോണ്ട് നിര്‍മ്മിതി എളുപ്പമാവില്ല എന്നാണ് ഇതിനു പറഞ്ഞ ന്യായം. എറ്റവും എളുപ്പം നിര്‍മ്മിക്കാവുന്നത് ടൈപ്‌റൈറ്റര്‍ ലിപി അനുസരിക്കുന്ന ഫോണ്ട് ആണ് എന്നതാണ് വസ്തുത.

1 comments:

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

അടിസ്ഥാനപരമായി അറ്റോമിക് ചില്ലു വാദികള്‍‌ മനസ്സിലാക്കാതെ പോയ ഒരു കാര്യം ഇതാണെന്ന് തോന്നുന്നു.
1. സോഫ്റ്റ്‌വെയറുകള്‍ ഉണ്ടാക്കുന്നതിലുള്ള ബുദ്ധിമുട്ടോ, അതിലുണ്ടാകുന്ന പ്രശ്നങ്ങളോ കൊണ്ട് ഭാഷാ സ്റ്റാന്‍‌ഡേര്‍‌ഡുകള്‍‌ തീരുമാനിക്കരുത്. അവയിലെ പിശവുകള്‍‌ തിരുത്തുന്നതിനും ഭാഷയെ പൂര്‍‌ണ്ണമായും അതിന്റെ തനതു രൂപത്തില്‍ തന്നെ പിന്തുണക്കുന്ന സോഫ്റ്റ്വെയറുകള്‍ വികസിപ്പിക്കുകയുമാണ്‍ വേണ്ടത്.
2. ചില സോഫ്റ്റ്വെയറുകള്‍ zwj/zwnj എന്നിവയെ തള്ളുന്നു എന്നത് ഒരിക്കലും ഭാഷാ സ്റ്റാന്‍‌ഡേര്‍‌ഡ് തീരുമാനിക്കുമ്പോള്‍ വിഷയമാകരുത്.