Monday, May 14, 2007

പാന്‍ഗോ 1.16.4 പാച്ച്

ഗ്നു/ലിനക്സിനുള്ള പാന്‍ഗോ 1.16.4 ന്റെ പാച്ച് ഇവിടെ.

ഉപയോഗിക്കുന്ന വിധം:

ആദ്യം pango-querymodules --version കമാന്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ ഉപയോഗിക്കുന്ന പാന്‍ഗോയുടെ മോഡ്യൂള്‍ വേര്‍ഷന്‍ നോക്കുക.

module interface version: 1.6.0

ആണ് കിട്ടുന്നതെങ്കില്‍ മാത്രം ഈ പാച്ച് ഉപയോഗിച്ചാല്‍ മതിയാകും.

extract ചെയ്ത tar.bz2 ഫയലില്‍ നിന്ന് കിട്ടുന്ന patch directory യില്‍ 64bit-ഉം 32-ഉം പാച്ച് ഉണ്ട്.അതില്‍ നിന്ന് സിസ്റ്റത്തിന് ഉചിതമായ pango-indic-fc.so ഉപയോഗിക്കാം. /usr/lib/pango/1.6.0/modules directory-ല്‍ പോയി അവിടെയുള്ള pango-indic-fc.so നെ pango-indic-fc.so.orig എന്ന് പുനര്‍നാമകരണം ചെയ്യുക(പിന്നീട് പഴയ സ്ഥിതി പുനഃസ്ഥാപിക്കണമെങ്കില്‍ ഇതിനെ പഴയപേരിലാക്കി ഉപയോഗിക്കാം).ഇനി ഇവിടെ നേരത്തെ extract ചെയ്ത, ഉചിതമായ pango-indic-fc.so പാച്ച് നിക്ഷേപിക്കുക.CTRL + ALT + BackSpace അടിച്ച് X റീസ്റ്റാര്‍ട്ട് ചെയ്യുക.

ഇന്‍സ്റ്റാളര്‍ ചേര്‍ത്തിട്ടുണ്ട്.ScreenCam video ഇവിടെ.

Last Edited on: 29/05/2007

Powered by ScribeFire.

9 comments:

Unknown said...

സുറുമേ,

അല്പം കൂടി വിശദമായിട്ട് എഴുതരുതോ ഇക്കാര്യങ്ങളൊക്കെ?

സുറുമ || suruma said...

ഉപയോഗം README യില്‍ ഉണ്ട് ഏവൂരാന്‍.(അതല്ലേ ഉദ്ദേശിച്ചത്?)

Unknown said...

ഉണ്ടല്ലേ?

വേണ്ടവര്‍ തപ്പിയെടുത്തു, കണ്ടുപിടിച്ച്, ഡൌണ്‍‌ലോഡ് ചെയ്ത്, ടാര്‍ ഫയല്‍ എക്സ്ട്രാറ്റ് ചെയ്തു, വായിച്ചോളും. എന്നിട്ട് വേണമെങ്കില്‍ മാത്രം പാച്ച് ഉപയോഗിക്കും.

ശരി തന്നെ.

എന്നാലും, അതിവിടെയൊന്നു് കട്ട് ആന്റ് പേസ്റ്റ് ചെയ്യരുത്..! :)

സാധാരണക്കാരും ഇതൊക്കെ ഉപയോഗിക്കേണ്ടേ സുറുമേ?

സാജന്‍| SAJAN said...

സുറുമാജി.. താങ്കളുടെ പൊസ്റ്റ് വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ലാ.. ഇനി ഇത് എന്നെ പോലെയുള്ള കമ്പ്യൂട്ടര്‍ നിരക്ഷരകുക്ഷികള്‍ക്കുള്ളതല്ലെങ്കില്‍ സൊറീ‍...:)

സുറുമ || suruma said...

ഏവുരാന്‍,
പ്രതികരിച്ചതിന് നന്ദി.ഉപയോഗരീതി ചേര്‍ത്തിട്ടുണ്ട്.പിന്നെ,ഈ പാച്ച് ഇപ്പോള്‍ ആവശ്യമില്ല എന്ന് പലരും പറഞ്ഞുകണ്ടു.അതുകൊണ്ട് പ്രാധാന്യം നല്‍കിയില്ല എന്നു മാത്രം(പിന്നെ മടിയും ഉണ്ട് എന്ന് കൂട്ടിക്കോളൂ).മുന്‍പ് ഇട്ട പോസ്റ്റുകള്‍ക്കൊന്നും ആരുടെയും കാര്യമായ പ്രതികരണങ്ങളും കണ്ടില്ല.

സുറുമ || suruma said...

ഒരു ഇന്‍സ്റ്റാളര്‍ സ്ക്രിപ്റ്റ് കൂടി ചേര്‍ത്തിട്ടുണ്ട്.

സാജന്‍| SAJAN said...

സുറുമ,
താങ്കളുടെ പോസ്റും അറിയാതെ വായിച്ചു,ഞാനൊരു കമന്റ് ഇട്ടിരുന്നു.. അതിനു മറുപടീ ഒന്നും കണ്ടില്ല.. എന്റെ കമന്റിനു മറുപടി കിട്ടാനുള്ള യോഗ്യത ഇല്ലാത്തതിനാലാണോ.. എന്നറിയില്ല,
എന്തായാലും നന്നായി..അത്ര വലിയ സംഭവങ്ങളാണ് ഇവിടെ എഴുതുന്നുതെങ്കില്‍ ഇനിയിതു വഴി വരാതിരിക്കാന്‍ ശ്രമിക്കാം മാഷേ!

സുറുമ || suruma said...

സാജന്‍,
തമാശയെന്നു കരുതിയാണ് താങ്കള്‍ക്ക് മറുപടി പറയാതിരുന്നത്.ക്ഷമിക്കുമല്ലൊ.
ഗ്നൂ/ലിനക്സും മലയാളവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരുന്നത്.സാജന്‍ ഗ്നൂ/ലിനക്സ് ഉപയോഗിക്കുന്നണ്ടോ?മനസ്സിലായില്ലെങ്കില്‍ പിഴ എന്റേതുതന്നെ.അതിന് ഒരു ക്ഷമാപണം കൂടി.

evuraan said...

സുറുമേ,

വരാനിരിക്കുന്ന ഗെക്കോ 1.9 മുതല്‍ കൈറോ അല്ലേ ഉപയോഗിക്കാന്‍ പോകുന്നത്? ഇതിനെ പറ്റി സദയം ഒരു ലേഖനം എഴുതാമോ?