Monday, March 03, 2008

പാന്‍ഗോയിലെ 'കാര്‍ക്കോടകന്‍' കീഴടങ്ങുന്നു

പാന്‍ഗോ റെന്‍ഡറിങ്ങില്‍ നിലനിന്നിരുന്ന, അലോസരമുണ്ടാക്കിയിരുന്ന,
പ്രശ്നം - 'കാര്‍ക്കോടക'നും അനുബന്ധപ്രശ്നങ്ങളും - തീര്‍ന്നിരിക്കുന്നു.
പല ഗുസ്തികള്‍ക്കും ശേഷം അവസാനം mprefixups.c-യിലെ ലളിതമായ അഞ്ചാറു
വരികള്‍കൊണ്ടു് പ്രശ്നം അവസാനിച്ചു.മലപോലെ നിന്നിരുന്നതു് എലിപോലെ പോയി!

പുതുക്കിയ ഫോണ്ടുകളും 'കാര്‍ക്കോടകന്‍' പാച്ചും suruma.sarovar.org -
ല്‍ അപ്‌ലോഡ് ചെയ്യുന്നു.ഈ ഫോണ്ടുകള്‍ക്കു് സാധാരണഗതിയില്‍ പാന്‍ഗോ
പാച്ച് ആവശ്യമില്ല, കാര്‍ക്കോടകന്‍ പ്രശ്നത്തിനൊഴിച്ചാല്‍.

ഇവ യൂണിസ്ക്രൈബ് സംവിധാനങ്ങളിലും പ്രവര്‍ത്തിക്കുമെന്നു കരുതുന്നു;ശരിക്കും
ടെസ്റ്റ് ചെയ്തിട്ടില്ല.

ഫോണ്ടുകള്‍: http://suruma.sarovar.org/RenewedFonts.zip
'കാര്‍ക്കോടകന്‍' പാന്‍ഗോ പാച്ച്: http://suruma.sarovar.org/patch4pango-1.16.4-Version-3.tar.bz2

2 comments:

Unknown said...

കാര്‍ക്കോടകന്‍ പ്രശ്നം പാച്ചും, കാര്യം പ്രശ്നം (കാര്യം, വാക്യം എന്നവയിലെ സാധനം) ഫോണ്ടും തീര്‍ത്തുവെന്നു തോന്നുന്നു..! ഉഗ്രന്‍..! ഉഗ്രോഗ്രന്‍..!

സുറുമ || suruma said...

"കാര്‍ക്കോടകന്‍ പ്രശ്നം പാച്ചും, കാര്യം പ്രശ്നം (കാര്യം, വാക്യം എന്നവയിലെ സാധനം) ഫോണ്ടും തീര്‍ത്തുവെന്നു തോന്നുന്നു"

Exactly.