യൂണിക്കോഡില്‍ ടൈപ്‌റൈറ്റര്‍ ലിപി വരുന്നതിന് ന്യായീകരണമായി ZWJ/ZWNJ വിരോധികള്‍ പറയുന്നതാണ് സോഫ്റ്റ്‌വെയര്‍ വെണ്ടര്‍മാര്‍ക്കുവേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന്. പ്രധാനമായും കുത്തകകളായ ചില സോഫ്റ്റ് വെയര്‍ കമ്പനികള്‍ക്കുവേണ്ടിയാണ് മലയാളത്തെ വെട്ടിമുറിക്കുന്നത് (ഇതിനു ശ്രമിക്കുന്നവരില്‍ പലരും ഇത്തരം കുത്തകകള്‍ക്കു വേണ്ടി ജോലിചെയ്യുന്നവരാണ് എന്നും ഓര്‍ക്കാം). അതായത് മലയാളം എങ്ങനെ എഴുതണം, സൂക്ഷിക്കണം, വായിക്കണം എന്ന് ഇനി ചില കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനിക്കാര്‍ തീരുമാനിക്കും എന്നു ചുരുക്കം. മൈക്രോസോഫ്റ്റ് പോലുള്ള കുത്തകകള്‍ എപ്പോഴും ശ്രമിക്കുന്ന കാര്യമാണ്, തങ്ങള്‍ ഉണ്ടാക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഔദ്യോഗിക സ്റ്റാന്‍ഡേര്‍ഡ് ആക്കുക എന്നത്.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്ത് മലയാളം യൂണിക്കോഡ് വളരെ മുന്‍പ് തന്നെ പ്രയോഗത്തില്‍ വന്നുകഴിഞ്ഞതാണ്.യൂണിക്കോഡ് അധിഷ്ടിതമായ സോഫ്റ്റ്‌വെയറുകളും വന്നുകൊണ്ടിരിക്കുന്നു.(ഉദാ: സന്തോഷ് തോട്ടിങ്ങല്‍ സ്പെല്‍ചെക്കറും അലെക്സ് ടൈപ്‌സെറ്റിങ്ങിനായി Malayalam-omegaയും ഉണ്ടാക്കിയിട്ടുണ്ട്) ZWJ/ZWNJഇവയില്ലാം ഉപയോഗിച്ചിട്ടുണ്ട്, പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട്. എന്നാലും
ZWJ/ZWNJ വിരുദ്ധര്‍ മുന്നോട്ടു തന്നെ പോകുന്നു, ലിപിയെവെട്ടിമുറിക്കാന്‍. സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ പ്രത്യേകത എതുതരം പ്രശ്നവും പരിഹരിക്കാന്‍ വെണ്ടറെ ആശ്രയിക്കേണ്ടതില്ല എന്നതാണ്.
മലയാളത്തിന്റെയും മലയാളികളുടേയും താല്പര്യങ്ങള്‍ക്കും അഭിരുചിക്കും പ്രത്യേകതകള്‍ക്കും അനുസരിച്ചാണ് അവയുടെ വികസനവും മുന്നേറ്റവും കൂട്ടിച്ചേര്‍ക്കലും എല്ലാം; വെണ്ടറുടെ താല്പര്യങ്ങള്‍ക്കനുസരിച്ചല്ല.
മലയാളം ബ്ലോഗുകളില്‍ ഇത്രകാലവും ZWJ/ZWNJ ഉപയോഗിച്ച് പ്രശ്നമില്ലാതെ മലയാളംഉപയോഗിച്ചുപോരുന്നണ്ട്. ഉള്ളടക്കത്തിലും മലയാളം വളരെയേറെ മുന്നേറിയിരിക്കുന്നു. ഇനിയിപ്പോള്‍ അതെല്ലാം മാറ്റിമറിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.